CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
40 Minutes 59 Seconds Ago
Breaking Now

നിങ്ങളറിഞ്ഞോ നാട്ടാരേ; ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ മാറ്റങ്ങള്‍; ഇത് അറിഞ്ഞില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയത് തന്നെ!

നാല് സുപ്രധാന മാറ്റങ്ങളാണ് പരിഷ്‌കാരങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുക.

വാഹനം ഓടിക്കാനുള്ള ലൈസന്‍സ് നേടണമെന്ന് മോഹിച്ചിരിക്കുന്നവര്‍ ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡ്രൈവര്‍ & വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡിവിഎസ്എ) ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ഈ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കി നല്‍കാനായി വിവരങ്ങള്‍ പുറത്തുവിട്ടു. ഡിസംബര്‍ 4 മുതല്‍ പുതിയ രീതി നടപ്പാക്കും.

നാല് സുപ്രധാന മാറ്റങ്ങളാണ് പരിഷ്‌കാരങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുക. സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുകയാണ് സിവിഎസ്എയുടെ ലക്ഷ്യമെന്ന് ചീഫ് ഡ്രൈവിംഗ് എക്‌സാമിനര്‍ ലെസ്ലി യംഗ് വ്യക്തമാക്കി. ഡ്രൈവ് ചെയ്യുന്നതിനിടെ ഒരു 'ഷോ മീ' ചോദ്യംചോദിക്കുന്നത് സാധാരണ ഡ്രൈവിംഗിനുള്ള ഒരുക്കത്തില്‍ പ്രധാനമാണ്. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ സഹായത്തോടെ കാര്‍ കണ്‍ട്രോളുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പഠിക്കണം, സഹായകമായ വീഡിയോകള്‍ ലഭ്യമാക്കിയിട്ടുണ്ട്, ലെസ്ലി യംഗ് പറഞ്ഞു.

1- 'Show me, tell me'

ഡിസംബര്‍ 4 മുതല്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് എടുക്കുന്നവരോട് ഡ്രൈവിംഗ് ടെസ്റ്റിനിടെ എക്‌സാമിനര്‍ 'ഷോ മീ' ചോദ്യം ഉന്നയിക്കും. യഥാര്‍ത്ഥ ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരിചയം സൃഷ്ടിക്കാനാണ് ഇത്. 'ടെല്‍ മീ' ചോദ്യത്തില്‍ സുരക്ഷാ പരിശോധനയെക്കുറിച്ച് വിശദീകരിക്കണം. ഇത് ഡ്രൈവിംഗ് ആരംഭിക്കുന്നതിന് മുന്‍പായിരിക്കും. ഓയില്‍ ലെവല്‍ പരിശോധിക്കുന്നതും, ടയറുകള്‍ സുരക്ഷിതമെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നത് വരെയുള്ള ചോദ്യങ്ങള്‍ ഉണ്ടാകാം.

'ഷോ മീ' ചോദ്യത്തില്‍ വിന്‍ഡ്‌സ്‌ക്രീന്‍ എങ്ങിനെ കഴുകും, വൈപ്പര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെ തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടാകും. 'ഷോ മീ' ചോദ്യത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായാല്‍ ടെസ്റ്റില്‍ പരാജയപ്പെടും. പറഞ്ഞ ഉത്തരങ്ങള്‍ തെറ്റിയാല്‍ ഡ്രൈവിംഗ് ഫോള്‍ട്ടായി കണക്കാക്കും.

2- Independent Driving

ലേണര്‍ ഡ്രൈവര്‍ ഇനി കൂടുതല്‍ ദൂരം സ്വതന്ത്രമായി വാഹനം ഓടിക്കണം. നിലവില്‍ 10 മിനിറ്റാണ് സ്വതന്ത്ര ഡ്രൈവിംഗ്, ഇതാണ് 20 മിനിറ്റായി വര്‍ദ്ധിപ്പിക്കുന്നത്.

3. Sat Nav

സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള യാത്ര വര്‍ദ്ധിച്ചതിനാല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ ഇത് ഉള്‍പ്പെടുത്തും. സ്വതന്ത്ര ഡ്രൈവിംഗില്‍ എക്‌സാമിനര്‍ സെറ്റ് ചെയ്തിട്ടുള്ള റൂട്ടില്‍ സാറ്റ് നാവിഗേഷന്‍ അനുസരിച്ച് ഓടിക്കണം. അഞ്ച് ഡ്രൈവിംഗ് ടെസ്റ്റില്‍ ഒന്നില്‍ മാത്രമാകും ട്രാഫിക് സിഗ്നല്‍ നോക്കി ഓടിക്കേണ്ടി വരിക.

4. Manoeuvres

റിവേഴ്‌സ് പ്രാഗത്ഭ്യം പരിശോധിക്കുന്ന രീതിയും മാറും. വളവിലും, തിരിവിലുമുള്ള റിവേഴ്‌സ് പഠിപ്പിക്കുമെങ്കിലും ടെസ്റ്റില്‍ ഇത് കാണിക്കേണ്ടതില്ല. പകരം മൂന്ന് മാറ്റങ്ങളാണ് ഇതില്‍ വന്നിട്ടുള്ളത്.

- പാരലല്‍ പാര്‍ക്ക്
- ബേയില്‍ പാര്‍ക്കിംഗ്: നേരെ ഓടിച്ചോ, റിവേഴ്‌സില്‍ പുറത്തേക്കോ, മറിച്ചോ ആകാം.
- വലതുവശത്ത് രണ്ട് കാര്‍ അകലത്തില്‍ പാര്‍ക്കിംഗ്, തിരിച്ച് ട്രാഫിക്കിലേക്ക്.

പ്രാക്ടിക്കല്‍ ടെസ്റ്റിലെ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഡിവിഎസ്എ ഔദ്യോഗിക ഡ്രൈവിംഗ് പഠന ഗൈഡ് പരിഷ്‌കരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ ഗൈഡ് ഓണ്‍ലൈനിലും, ബുക്ക്‌ഷോപ്പിലും 9.99 പൗണ്ടിന് ലഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.