CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 26 Seconds Ago
Breaking Now

ദിലീപിനെ ജയിലില്‍ പോയി കാണാത്തതിന് കാരണമുണ്ട്...ഇന്നസെന്റ്

ഇന്നസെന്റും ദിലീപും വലിയ അടുപ്പത്തിലാണ് .എന്നാല്‍ ദിലീപിനെ ജയിലില്‍ കാണാന്‍ ഇന്നസെന്റ് പോയിരുന്നില്ല.ഇതു വാര്‍ത്തയുമായിരുന്നു.ഇപ്പോഴിതാ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ദിലീപിനെ ജയിലില്‍ കാണാന്‍ പോവാത്തതിന്റെ കാരണം വ്യക്തമാക്കിയത്. ദിലീപിനെ കാണാന്‍ പോകുന്നത് കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിനെ ജയിലില്‍ ചെന്ന് കാണാഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്.

എം.പിയും കൂടിയായതിനാലാണ് അത് വേണ്ടെന്ന് വച്ചത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു. ഇന്നസെന്റ് പറഞ്ഞു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. അത് ദിലീപിനും അറിയാം. ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും തിരക്കിയിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.