CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 47 Seconds Ago
Breaking Now

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന 'ഓര്‍മയില്‍ ഒരു ഗാനത്തിൽ 'പൂമാനമെ ഒരു രാഗമേഘം താ' എന്ന സംഗീതപ്രേമികളുടെ പ്രിയ ഗാനവുമായി അനീറ്റ് ബെന്നി

കാർഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി  ഒരുക്കുന്ന  ‘ഓർമയിൽ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ പുതിയ എപ്പിസോഡിൽ ഇന്ന് ഗാനം ആലപിക്കുന്നത് കാർഡിഫിൽ നിന്നുള്ള അനിറ്റ് ബെന്നിയാണ്. 1985 ൽ  റിലീസായ 'നിറക്കൂട്ട്' എന്ന ചിത്രത്തിൽ കെ. എസ്. ചിത്ര പാടിയ 'പൂമാനമെ ഒരു രാഗമേഘം താ' എന്ന മനോഹരമായ ഗാനം ആണ് അനിറ്റ്  ബെന്നി ആലപിക്കുന്നത്. 

സെന്റ് ഡേവിഡ്സ്  കോളേജിൽ എ ലെവൽ വിദ്യാർഥിനിയായ അനിറ്റ്  ബെന്നി അഗസ്റ്റിന്റെയും റേസ്സിയുടെയും മൂത്ത പുത്രിയാണ്. സംഗീതത്തിലെന്നപോലെ നൃത്തത്തിലും തന്റെ പ്രാവിണ്യം തെളിയിച്ച കലാകാരിയാണ് അനിറ്റ്  ബെന്നി.

യുകെയിലെ പല വേദികളിലും ഗാനം ആലപിക്കുകയും തന്റെ കലാപരമായ കഴിവുകൾ കാഴ്ച  വയ്ക്കുകയും  ചെയ്തിട്ടുള്ള അനിറ്റ് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും  ചെയ്തിട്ടുണ്ട്.

വാർത്ത:  ഷാജി ഫ്രാൻസിസ്




കൂടുതല്‍വാര്‍ത്തകള്‍.