CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 35 Seconds Ago
Breaking Now

നടി കങ്കണയ്‌ക്കെതിരെ കേസ് കൊടുത്ത് സെറീന വഹാബും ആദിത്യ പഞ്ചോളിയും

ബോളിവുഡ് താരം കങ്കണയ്‌ക്കെതിരെ പരാതിയുമായി ബോളിവുഡ് താര ദമ്പതികളായ ആദിത്യ പഞ്ചോളിയും സെറീന വഹാബും.കങ്കണ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ഇരുവരും മുംബൈയിലെ അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. കങ്കണക്കും സഹോദരി രംഗോലിക്കും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആദിത്യ പഞ്ചോളിയുമായി അടുപ്പത്തിലായിരുന്നെന്നും അയാള്‍ തന്നെ ഉപദ്രവിക്കുകയായിരുന്നെന്നും കങ്കണ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ആദിത്യ പഞ്ചോളിയുടെ ഭാര്യയായ സെറിന വഹാബിനേയും വിമര്‍ശിച്ചിരുന്നു.

വര്‍ഷങ്ങളായി കങ്കണ തന്നെ അപമാനിക്കുകയാണെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് പരാതി കൊടുക്കാനുള്ള കാരണമായി ആദിത്യ പഞ്ചോളി മാധ്യമങ്ങളോട് പറഞ്ഞത്.

കങ്കണയും സഹോദരിയും എന്നെയും എന്റെ കുടുംബത്തെയും അനാവശ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഞാന്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന ഒരു ചിത്രമാണ് കങ്കണ സൃഷ്ടിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഈ ആരോപണങ്ങള്‍ എല്ലാം തെളിയിക്കേണ്ട ബാധ്യത കങ്കണയുടേതാണെന്ന് ആദിത്യപഞ്ചോളി പറഞ്ഞു.അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ കങ്കണയും സഹോദരിയും നിരുപാധികം മാപ്പ് ചോദിക്കണം എന്ന് ചൂണ്ടിക്കാട്ടി ഒരു ലീഗല്‍ നോട്ടീസ് തങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ തൃപ്തികരമായ ഒരു മറുപടി ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.