CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 24 Seconds Ago
Breaking Now

സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കില്ല ; ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും

റിപ്പോര്‍ട്ടിന്‍മേല്‍ കേസ് എടുത്തത് പ്രതികാര നടപടിയല്ലെന്നും പിണറായി

സോളാര്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. തീയതി തീരുമാനിച്ചിട്ടില്ല. സോളാര്‍ കമ്മീഷനെ നിയോഗിച്ച്ത് മു്ന്‍ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിന്‍മേല്‍ കേസ് എടുത്തത് പ്രതികാര നടപടിയല്ലെന്നും പിണറായി പറഞ്ഞു.

റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ന്ല്‍കാനാകില്ലെന്ന് നിയമമന്തരി അറിയിച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കണമെന്നാണ് ചട്ടം. അപ്രകാരമേ പ്രവര്‍ത്തിക്കാനാകൂ. അല്ലാത്ത പക്ഷം നടപടി നിയമവിരുദ്ദമാകും. റിപ്പോര്‍ട്ടിന്‍ മേലുള്ള നടപടി രാഷ്ട്രീയ പ്രേരിതമല്ല.

അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിന് രണ്ടു തരത്തില്‍ നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വക്കുകയോ അതിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വ്യക്തമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വക്കുകയോ ചെയ്യാം. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി കൂടി വ്യക്തമാക്കികൊണ്ടുളള റിപ്പോര്‍ട്ടാകും ്‌സഭയില്‍ വയ്ക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.