CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 36 Seconds Ago
Breaking Now

നൃത്താഞ്ജലി & കലോത്സവം 2017' - പ്രസംഗം ,കത്തെഴുത്ത് വിഷയങ്ങൾ പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ 23 - വരെ...

ഡബ്ലിൻ: നവംബർ 3,4  (വെള്ളി, ശനി) തീയതികളിലായി  നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രൊവിന്സിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.

ജൂനിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ്  & മലയാളം ) :

വിഷയം :"പരിസ്ഥിതി സംരക്ഷണം /  Environmental Conservation.

സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ്  & മലയാളം ).

വിഷയം : "ബ്രെക്സിറ്റ്  / Brexit"

സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം), 

നിബന്ധകൾ ചുവടെ:

വിഷയം : "സുഹൃത്തിന് ഒരു കത്ത് " 

1.അയർലണ്ടിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ  കൂട്ടുകാരിക്കോ, കൂട്ടുകാരനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം.

2.പരമാവധി സമയം 30 മിനിറ്റ്.

3.ഇത് ഒരു യഥാർത്ഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം.  അതായത്‌ -അഭിസംബോധന , ആമുഖം ,പ്രധാന വിഷയം, ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം.

4.മൂല്യനിർണ്ണയത്തിൽ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.

ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്.

രജിസ്ട്രേഷനുള്ള വെബ്  സൈറ്റ് ചുവടെ.

 www.nrithanjali.com




കൂടുതല്‍വാര്‍ത്തകള്‍.