CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 53 Seconds Ago
Breaking Now

അച്ഛന്റെ പാരമ്പര്യം ജീവിതത്തില്‍ ഒരുപാടൊന്നും ഗുണം ചെയ്തില്ലെന്ന് ദുല്‍ഖര്‍

അച്ഛനായ മമ്മൂട്ടിയുടെ പാരമ്പര്യം തനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ജീവിതത്തില്‍ താന്‍ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലര്‍ക്കും അറിയുമായിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.''

 സിനിമയിലെ പാരമ്പര്യം എനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളര്‍ന്നുവന്നത്. എങ്കിലും എനിക്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ അച്ഛന്റെ ബന്ധം സഹായിച്ചിട്ടുണ്ടാവണം. അതിനുശേഷമുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. മലയാള സിനിമയില്‍ രണ്ടാം തലമുറയിലെ അധികം പേരൊന്നും ഇങ്ങനെ കരിയറില്‍ വിജയിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.