CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 58 Seconds Ago
Breaking Now

അരുഷി വധക്കേസില്‍ നാലു വര്‍ഷത്തിന് ശേഷം തല്‍വാര്‍ ദമ്പതികള്‍ ജയില്‍ മോചിതരായി ; ഇനി മറ്റൊരു വീട്ടിലേക്ക്

വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദ് ചെയ്ത് ഇരുവരും നിരപരാധികളാണെന്ന് വിധിച്ചത്.

ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ തല്‍വാര്‍ ദമ്പതികള്‍ ജയില്‍മോചിതരായി. നാല് വര്‍ഷം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും തടവറയില്‍ നിന്ന് മോചിതരായത്. ഗാസിയബാദിലെ ദസ്‌ന ജയിലില്‍ നിന്ന് ഡോക്ടര്‍മാരായ ദമ്പതികള്‍ പുറത്തുവരുന്നതിന് സാക്ഷിയാകാന്‍ നിരവധി പേരെത്തിയിരുന്നു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദ് ചെയ്ത് ഇരുവരും നിരപരാധികളാണെന്ന് വിധിച്ചത്.

നോയ്ഡയിലെ സ്വന്തം അപാര്‍ട്ട്‌മെന്റിലേക്ക് പോകാതെ അവിടെ തന്നെയുള്ള നുപുറിന്റെ മാതാപിതാക്കളുടെ അപാര്‍ട്‌മെന്റിലേക്കാണ് ഇരുവരും പോയത്. നോയ്ഡയിലെ തല്‍വാര്‍ ദമ്പതികളുടെ അപാര്‍ട്‌മെന്റിലാണ് ഏകമകളായ ആരുഷി കൊല്ലപ്പെട്ടത്. 14 വയസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബെഡ്‌റൂമില്‍ കഴുത്തറുത്ത കൊല്ലപ്പെട്ട നിലയില്‍ ആരുഷിയെ കണ്ടെത്തിയത്.

 

ആരുഷിക്കൊല കേസില്‍ ജീപര്യന്തം ശിക്ഷ ലഭിച്ച ഇരുവരും 2013 മുതല്‍ ഗാസിയബാദിലെ ദസ്‌ന ജയിലിലെ തടവുകാരായിരുന്നു. ജയിലിലായിരുന്നപ്പോള്‍ തല്‍വാര്‍ ദമ്പതിമാരായിരുന്നു തടവുകാരെ ചികിത്സിച്ചിരുന്നത്. മോചിതരായാലും തടവുകാര്‍ക്ക് നല്‍കിവന്ന സേവനം തുടരാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ഗാസിയാബാദില്‍ എത്തിക്കാന്‍ വൈകിയതിനാലാണ് ഇരുവരുടെയും മോചനം വൈകിയത്.

2008ലാണ് തല്‍വാര്‍ ദമ്പതിമാരുടെ 14 വയസ്സുള്ള മകള്‍ ആരുഷി തല്‍വാറിനെ വീട്ടിനകത്ത് കഴുത്തറുത്ത നിലയില്‍ കൊല്ലപ്പെട്ടത് കണ്ടത്. വീട്ടു ജോലിക്കാരന്‍ ഹേംരാജാണ് കൊല നടത്തിയതെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ സംശയം. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹേമരാജിന്റെ മൃതദേഹം ടെറസിനു മുകളില്‍ കണ്ടതാണ് സംശയം തല്‍വാര്‍ ദമ്പതിമാര്‍ക്ക് നേരെയാകാന്‍ കാരണം.




കൂടുതല്‍വാര്‍ത്തകള്‍.