CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 30 Seconds Ago
Breaking Now

എന്തു പറഞ്ഞാലും കളിപ്പിക്കൂലാ മോനെ; ശ്രീശാന്തിനെ വെട്ടിനിരത്തി ബിസിസിഐ; വീണ്ടും വിലക്കി ഹൈക്കോടതി?

ശ്രീശാന്തിനെ ഒരു തരത്തിലും കളിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ബിസിസിഐ.

എന്ത് സംഭവിച്ചാലും ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ബിസിസിഐ. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടര്‍ന്ന ബിസിസിഐ നടപടിക്കെതിരെ കോടതിയിലെത്തിയ ശ്രീശാന്തിന്റെ ഹര്‍ജിയിലൂടെയാണ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയത്. ഇതിനെതിരെ ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതോടെയാണ് വിലക്ക് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

ചീഫ് ജസ്റ്റിള്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ വിലക്ക് ശരിവെച്ചത്. കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടര്‍ന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ശ്രീശാന്ത് വാദിച്ചിരുന്നു. ഈ വാദങ്ങള്‍ അനുവദിച്ചാണ് സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയത്. എന്നാല്‍ ബിസിസിഐയുടെ നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്നാണ് അപ്പീല്‍ നല്‍കിയത്. കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോടതിയുടെ സഹായം തേടിയ ശ്രീശാന്തിന് കനത്ത തിരിച്ചടിയാണ് വിധി.

ശ്രീശാന്തിനെ ഒരു തരത്തിലും കളിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ബിസിസിഐ. കുറ്റവിമുക്തനായിട്ടും കളിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണങ്ങള്‍ ക്രിക്കറ്റിലെ മേലാളന്‍മാര്‍ വിശദീകരിക്കുന്നില്ല. വിലക്ക് മൂലം ആഭ്യന്തര ക്രിക്കറ്റിലോ, വിദേശത്തോ കളിക്കാന്‍ ശ്രീശാന്തിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടിലെ ക്ലബുകള്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ തയ്യാറായിട്ടും ബിസിസിഐ വാശിയിലാണ്. കേസ് ഇനിയും കോടതിയില്‍ തുടര്‍ന്നാല്‍ മലയാളി താരത്തിന്റെ നല്ല സമയം അസ്തമിക്കുമെന്ന് ഈ ക്രിക്കറ്റ് പുണ്യാളന്‍മാര്‍ക്ക് അറിയാം!





കൂടുതല്‍വാര്‍ത്തകള്‍.