CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 12 Seconds Ago
Breaking Now

സ്ഫടികത്തിന്റെ വിജയം ആവര്‍ത്തിക്കുമോ ? മോഹന്‍ലാല്‍ ആനപ്പാപ്പാന്‍ വേഷത്തില്‍

നീണ്ട 12 വര്‍ഷത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാല്‍ ആനപാപ്പാന്റെ വേഷമണിയുന്നത്.നാലുമാസം മുന്‍പ് വെളിപാടിന്റെ പുസ്തകത്തിലെ ചിത്രീകരണ വേളയിലാണ് ഭദ്രന്‍ പുതിയ ചിത്രത്തിന്റെ കഥ മോഹന്‍ലാലിനോട് പറയുന്നത്. കഥ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ അടുത്തവര്‍ഷത്തേക്ക് ഡേറ്റ് നല്‍കുകയും ചെയ്തു.

കാടിന്റെ പശ്ചാത്തലത്തിലാണ് ഭദ്രന്‍ ചിത്രം ഒരുക്കുന്നത്. തിരക്കഥാരചന ഉടന്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍. സ്ഫടികത്തിനു ശേഷം 12 വര്‍ഷത്തിനു മുന്‍പ് ഉടയോനു വേണ്ടിയാണ് ലാലും ഭദ്രനും ഒന്നിച്ചത്. ഉടയോന് ബോക്‌സോഫീസില്‍ ഉദ്ദേശിച്ച വിജയം കാണാനായില്ല.ഏതായാലും നല്ലൊരു വിജയത്തിനായിരിക്കാം ഇരുവരും ഇനി ഒന്നിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.