CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 10 Seconds Ago
Breaking Now

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തിൽ....

ലിവർപൂൾ:- യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയ്ക്ക് ലിവർപൂളിൽ കൊടിയിറങ്ങി. ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വിജയകിരീടം കരസ്ഥമാക്കി.  ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങൾക്കൊടുവിലാണ് വാറിംഗ്ടൺ മലയാളി അസോസിയേഷനെ (103) എട്ട് പോയിന്റ് വിത്യാസത്തിലാണ് എം. എം. എ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.  ഇത് തുടർച്ചയായ രണ്ടാം തവണയാണ് എം.എം എ യുടെ ചുണക്കുട്ടികൾ റീജിയൻ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് (111) നേടി കിരീടത്തിൽ മുത്തമിടുന്നത്. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മൂന്നാം സ്ഥാനത്തും സാൽഫോർഡ് മലയാളി അസോസിയേഷൻ നാലാം സ്ഥാനത്തും എത്തിച്ചേർന്നു.

കലാതിലകമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ (എം.എം.എ) ഡിക്സി സജീവും (17 പോയന്റ് ), കലാപ്രതിഭയായി വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ഡിയോൺ ജോഷും (15 പോയന്റ് ) തിരഞ്ഞെടുക്കപ്പെട്ടു.

മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി സമയക്രമം പാലിച്ചും, പരാതികൾക്കിടയുണ്ടാകാത്തവിധത്തിലും  കലാമേള നടത്താൻ സാധിച്ചത് ഷിജോ വർഗ്ഗീസ് നേതൃത്വം കൊടുക്കുന്ന റീജിയൻ കമ്മിറ്റിക്ക് അഭിമാനിക്കാവുന്ന ഒന്നായി. കൃത്യ സമയത്ത് തന്നെ മത്സരങ്ങൾ അവസാനിപ്പിച്ച് സമ്മാനവിതരണവും നടത്തി 8 മണിക്ക് സ്കൂൾ തിരികെ അധികൃതരെ എല്പിപിക്കുവാനും സാധിച്ചു.

രാവിലെ യുക്മ ദേശീയ ഉപാദ്ധക്ഷ ഡോ. ദീപാ ജേക്കബ് കലാമേള ഓപചാരികമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഷീജോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. റവ.ജേക്കബ് തോമസ്  അനുഗ്രാശംസകൾ നേർന്നു. റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, കലാമേള കൺവീനറും നാഷണൽ കമ്മിറ്റിയംഗവുമായ  തമ്പി ജോസ്, റീജിയൻ ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറർ എബി തോമസ്,

റീജിയൻ ആർട്സ് കോഡിനേറ്റർ ജോയി അഗസ്തി,  ലിംക പ്രസിഡന്റ് മനോജ് വടക്കേടത്ത്, കലാമേള കോഡിനേറ്റർ ബിജു പീറ്റർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്ന്‌ വാശിയേറിയ മത്സരങ്ങളായിരുന്നു വേദികളിൽ അരങ്ങേറിയത്. ഓഫീസിന്റെ നിയന്ത്രണം ജോയി അഗസ്തി, സാജു കാവുങ്ങ, സുനിൽ, സുനിൽ ഉണ്ണി, റോസി തമ്പി എന്നിവരുടെ കൈകളിൽ ഭദ്രമായിരുന്നു. ഹരികുമാർ, സുരേഷ് നായർ, ഫിലിപ്പ്, മാത്യു അലക്സാണ്ടർ, ബിനോയി, തോമസ് കുട്ടി ഫ്രാൻസീസ്, തോമസ് ജോൺ, പ്രമീളാ പീറ്റർ, ജനേഷ് നായർ, അനീഷ് കുര്യൻ, കെ.ഡി.ഷാജിമോൻ, ജോർജ് വടക്കാംചേരി, തോമസ് മാത്യു, ലൈജു മാനുവൽ,  തുടങ്ങിയവർ കലാമേളയുടെ വിജയത്തിനായി വളരെയധികം സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും യുക്മ നാഷണൽ, റീജിയണൽ ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. ചാമ്പ്യൻ അസോസിയേഷനെ ആർട്സ് & സ്പോർട്സ് കോഡിനേറ്റർമാരായ ജോയി അഗസ്തിയും സാജു കാവുങ്ങയും ചേർന്ന് പ്രഖ്യാപിച്ചു. കലാമേള വിജയിപ്പിച്ച എല്ലാവർക്കും ജോയി അഗസ്തി നന്ദി രേഖപ്പെടുത്തി. ശബ്ദ ക്രമീകരണങ്ങൾ ചെയ്തു തന്നത് ജോജോയും, രുചികരമായ ഭക്ഷണമൊരുക്കിയത് മദർ ഇൻഡ്യ കാറ്ററിംഗ് ആയിരുന്നു.

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.