CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 48 Seconds Ago
Breaking Now

ഒരുക്കങ്ങൾ പൂർത്തിയായി; കല്ലറ സംഗമം ഒക്ടോബർ 21 ശനിയാഴ്ച

മാഞ്ചസ്റ്റർ .  യു കെ യിലെ മലയാളി കൂട്ടായ്മകളിൽ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ നിന്നും യു കെ യിലേക്ക് കുടിയേറിയ ആളുകളുടെ ഈ വർഷത്തെ സംഗമം നാളെ ഒക്ടോബർ  21 ന് ശനിയാഴ്ച  മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നടക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു . യു കെ യിൽ ആദ്യമായി നടന്ന നാട്ടു സംഗമങ്ങളിൽ ഒന്നായ കല്ലറ സംഗമം എല്ലാ വർഷവും വ്യത്യസ്തമായ പരിപാടികളുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. വ്യത്യസ്തമായ പരിപാടികളും,  സ്നേഹ സംഗമം , വിവിധ കലാപരിപാടികൾ , എന്നിവയും സംഗമത്തോടനുബന്ധിച്ച്  നടത്തപ്പെടും.   കേരളത്തിൽ നിന്നും ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തികളും കല്ലറ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത് എന്ന്  ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-

ഷൈജു - 07505121496,

അലക്സ് പ്രെസ്റ്റൻ - 07904710199

ജെസ്സി  കെറ്ററിംഗ്‌ - 1 01536628099  

ബാല്യ കാലം മുതൽ ഒരുമിച്ചു കളിച്ചും പഠിച്ചും വളർന്നു വന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി, വീണ്ടും യു കെയിൽ എത്തി കണ്ടുമുട്ടാനുള്ള ഭാഗ്യം ലഭിച്ച കല്ലറക്കാർ വീണ്ടും സ്റ്റോക്‌പോർട്ടിൽ ഒത്തുചേരുമ്പോൾ അത് നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വ സ്മരണകൾ ഉണർത്താനുതകുന്ന രീതിയിൽ സംഘടിപ്പിക്കാൻ ഉള്ള ഒരുക്കത്തിലാണ്  ആതിഥേയരും ഭാരവാഹികളും. എല്ലാ കല്ലറ നിവാസികളെയും  സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി  ഭാരവാഹികൾ അറിയിച്ചു.

വാർത്ത: ഷൈമോൻ തോട്ടുങ്കൽ 




കൂടുതല്‍വാര്‍ത്തകള്‍.