CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 31 Seconds Ago
Breaking Now

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കൺവൻഷൻ "അഭിഷേകാഗ്നി" കാർഡിഫിലെ കോർപ്പസ് ക്രിസ്റ്റി സ്‌കൂൾ ഹാളിൽ വച്ച് ഒക്ടോബർ 28ന് നടക്കും. ദൈവ വചനം ശ്രവിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും പരിശുദ്ധാത്മ ശക്തിയാൽ നവജീവിതം രൂപപ്പെടുത്തുവാൻ ലക്ഷ്യമാക്കിയുള്ള ഈ കൺവൻഷൻ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ ആണ്.

അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ ഈ റീജിയണിലെ ഓരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞു വീശി ദൈവകൃപയുടെ അവർണ്ണനീയമായ അനുഗ്രഹമഴ ചൊരിയുന്ന പുണ്യദിനമാണ് ഈ കൺവൻഷൻ. 

അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും, ഫാ. സോജി ഓലിക്കലിന്റെയും ഫാ. ഷൈജു നടുവത്താനിയുടെയും ബ്രദർ റെജി കൊട്ടാരത്തിന്റെയും മറ്റു വൈദിക ശ്രേഷ്ഠരുടെയും സാന്നിധ്യം ഈ കൺവൻഷന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകൾ നയിക്കുന്നത് സെഹിയോൻ "കിഡ്സ് ഫോർ കിങ്ഡം" ടീം ആയിരിക്കും. 

കൺവൻഷന്റെ വിജയത്തിനായുളള ഒരുക്ക ധ്യാനം ഒക്ടോബർ 15ന് കാർഡിഫിൽ വച്ച് നടത്തപ്പെട്ടു. 

അഖണ്ഡ ജപമാലയും കൺവൻഷൻ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥനയും എല്ലാ കുർബാന സെന്ററുകളിലും വളരെ തീക്ഷണതയോടെ നടക്കുന്നു. രാവിലെ 10 മണിക്ക് ജപമാലയോടെ ആരംഭിച്ച് വചനപ്രഘോഷണം, കുമ്പസാരം, കുർബാന, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകളോടെ വൈകീട്ട് 6 മണിക്ക് സമാപിക്കുന്നു. ഉച്ച ഭക്ഷണം ആവശ്യമുള്ളവർ ലഞ്ച് ബോക്സ് കരുതേണ്ടതാണ്. ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ പല സെന്ററുകളിൽ നിന്നായി ഒമ്പതോളം കോച്ചുകൾ അറേൻജ് ചെയ്തിട്ടുള്ളതായി സംഘാടകർ അറിയിക്കുന്നു. ഫ്രീ പാർക്കിങ് എല്ലാവർക്കും ലഭിക്കുന്നതാണ്. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്റ്യൻ, ജോസി മാത്യു, ജോൺസൻ പഴംമ്പള്ളി, റോജൻ ആന്റണി, ലിജോ സെബാസ്റ്റ്യൻ, സജി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങൾ നിർവഹിക്കുന്നത്. ഈ അഭിഷേകാഗ്നി കൺവൻഷനിൽ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലുള്ള എല്ലാവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു. 

വാർത്ത: ഫിലിപ്പ് കണ്ടോത്ത്  




കൂടുതല്‍വാര്‍ത്തകള്‍.