CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 49 Minutes 51 Seconds Ago
Breaking Now

'നൃത്താഞ്ജലി & കലോത്സവം 2017' - രജിസ്ട്രേഷൻ മൂന്ന് ദിവസം കൂടി.....

ഡബ്ലിൻ: നവംബർ 3,4  (വെള്ളി, ശനി) തീയതികളിലായി  നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ  'നൃത്താഞ്ജലി & കലോത്സവ'ത്തിന്റെ ഓൺലൈൻ  രജിസ്ട്രേഷൻ ഒക്ടോബർ 23ന് അവസാനിക്കും.

നൃത്താഞ്ജലി  വെബ് സൈറ്റിലൂടെയാണ്  മത്സരങ്ങൾക്ക്  രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ  ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

രജിസ്ട്രേഷനുള്ള  വെബ്  സൈറ്റ് ചുവടെ.

www.nrithanjali.com

ഈ വർഷത്തെ പുതിയ മത്സര ഇനമായ   ശാസ്ത്രീയ സംഗീതം  ആദ്യ ദിനമായ നവംബർ 3, വെള്ളിയാഴ്ച ആവും നടത്തപ്പെടുക. കഴിഞ്ഞ വർഷം  ആരംഭിച്ച നാടൻപാട്ട് മത്സരവും,  മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വർഷവും ഉണ്ടായിരിക്കുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.