CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 19 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന് ബ്രിസ്റ്റോൾ ഒരുങ്ങുന്നു; രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 22 ...

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം നവംബർ 4ന് ബ്രിസ്റ്റോൾ ഗ്രീൻവേ സെന്ററിൽ വച്ച് നടക്കും. എട്ട് റീജിയനുകളായി തിരിച്ചിട്ടുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഓരോ റീജിയനിലും നടന്ന ബൈബിൾ കലോത്സവങ്ങളിൽ വിജയികളായിട്ടുള്ളവരാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കുക. ഓരോ മത്സരാര്ഥിയും രജിസ്‌ട്രേഷൻ ഫീസ് അടച്ച് ഒക്ടോബർ 22ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫോമും മറ്റു വിവരങ്ങളും www.smegbiblekalolsavam.com ൽ ലഭ്യമാണ്. 

നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും "സുവിശേഷകന്റെ വേല" തുടരുന്നതിന്റെ ഭാഗമായി ഈ എപ്പാർക്കിയൽ ബൈബിൾ കലോത്സവത്തെ കണ്ടുകൊണ്ടുള്ള അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യം ഈ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ഈ കലോത്സവത്തിന്റെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്. ഗ്രീൻവേ സെന്ററിൽ പ്രത്യേകം ഒരുക്കിയ 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 

ഫുഡ് കമ്മിറ്റി പ്രഭാത ഭക്ഷണം മുതൽ വൈകീട്ടത്തെ ഭക്ഷണം വരെ സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. താമസ സൗകര്യം ആവശ്യമുള്ളവർ സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടേണ്ടതാണ്. 

പല റീജിയനുകളിൽ മത്സരിച്ച് വിജയിച്ചവർ വേദിയിലെത്തി മാറ്റുരയ്ക്കുന്ന ഈ വലിയ ദൃശ്യവിരുന്നിന്‌ വളരെയധികം അഭിമാനത്തോടെയാണ് ബ്രിസ്റ്റോൾ സീറോ മലബാർ സമൂഹം ആതിഥേയത്വം നൽകുന്നത്. ആവേശത്തിന് അതിരുകളില്ലാത്ത ഈ കലോത്സവത്തിന്റെ തത്സമയ സംപ്രേക്ഷണം ഗർഷോം ടിവി നൽകുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് കലോത്സവം ചീഫ് കോർഡിനേറ്റർ സജി സെബാസ്ററ്യനുമായി (07734303945) ബന്ധപ്പെടുക. 

വാർത്ത: സിസ്റ്റർ ഗ്രെയ്‌സ് മേരി 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.