CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 20 Seconds Ago
Breaking Now

വചനമാരി ഇന്ന് മുതൽ; അഭിഷേകാഗ്നി കൺവൻഷന്റെ ആദ്യ ദിനം ഇന്ന് ഗ്ളാസ്ഗോയിൽ; ദൈവവചനം കേൾക്കുവാൻ ഇന്ന് ആയിരങ്ങൾ ഒഴുകിയെത്തും....

രണ്ടായിരത്തിലേറെ വർഷങ്ങളായി മനുഷ്യ ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ദൈവവചനത്തിന്റെ തേൻകണങ്ങൾ ഇന്ന് ഗ്ളാസ്ഗോയിൽ പെയ്തിറങ്ങുന്നു. വചനപ്രഘോഷണ രംഗത്ത് ഇക്കാലത്ത് ദൈവം ഉപകരണമാക്കുന്ന റവ. ഫാ. സേവ്യർ ഖാൻ വട്ടായിലും ടീമും നയിക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കൺവൻഷന്റെ ആദ്യദിനത്തിനു വേദിയാകുന്നത് Motherwell  civic centre (Concert hall & theatre), Windmill hill Street, Motherwell, ML11AB ആണ്. കോഓർഡിനേറ്റർ റവ. ഫാ. ജോസഫ് വെമ്പാടുന്തറയുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.


രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ ജപമാല, സ്തുതി സ്തോത്രങ്ങൾ, വി. കുർബാന, വചനപ്രഘോഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 6 മണിക്ക് കൺവൻഷൻ ശുശ്രൂഷകൾ സമാപിക്കും. ഉച്ചക്ക് 12.30ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം പങ്കു വയ്ക്കും. ഗ്ളാസ്ഗോ റീജിയണിലെ എല്ലാ വൈദികരും സഹകാർമ്മികരായി ദിവ്യബലിയിൽ പങ്കു ചേരും. ദൈവാനുഗ്രഹം സമൃദ്ധമായി വർഷിക്കപ്പെടുന്ന ഈ അനുഗ്രഹീതദിനത്തിലേക്ക് ഗ്ലാസ്‌ഗോ റീജിയണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും കോഓർഡിനേറ്റർ റവ. ഫാ. ജോസഫ് വെമ്പാടുന്തറയും അറിയിച്ചു.   

വാർത്ത: ഫാ. ബിജു ജോസഫ്   





കൂടുതല്‍വാര്‍ത്തകള്‍.