CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 27 Seconds Ago
Breaking Now

ഈസ്റ്റ്ഹാമിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാൾ 27, 28 തീയതികളിൽ.....

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ ബ്രെൻഡ്‌വുഡ് ചാപ്ലൈൻസിയുടെ കീഴിലുള്ള പ്രമുഖ കുർബ്ബാന കേന്ദ്രമായ ഈസ്റ്റ് ഹാമിൽ ഒക്ടോബർ മാസത്തിലെ പരിശുദ്ധ ജപമാല വണക്കത്തിന്റെ ഭാഗമായി  ജപമാലരാജ്ഞിയുടെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിൾ ദേവാലയത്തിലാണ് തിരുന്നാൾ തിരുക്കർമ്മങ്ങൾ ആഘോഷിക്കുന്നത്.

ഒക്ടോബർ 27നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ബ്രെൻഡ്‌വുഡ് ചാപ്ലയിൻ ഫാ.ജോസ് അന്ത്യാംകുളം തിരുന്നാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നതോടെ ദ്വിദിന തിരുന്നാൾ ആഘോഷത്തിന് തുടക്കമാവും. തുടർന്ന് ജപമാല സമർപ്പണം,വിശുദ്ധ കുർബ്ബാന പരിശുദ്ധ മാതാവിനോടുള്ള നൊവേന എന്നീ തിരുക്കർമ്മങ്ങളോടെ പ്രഥമ ദിനത്തിലെ തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.


പ്രധാന തിരുന്നാൾ ദിനമായ 28ന് ശനിയാഴ്ച ഉച്ചക്ക് 1.30 നു ജപമാല സമർപ്പണത്തോടെ തിരുന്നാൾ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച നടത്തപ്പെടും. ആഘോഷമായ തിരുന്നാൾ കുർബ്ബാനയിൽ വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈനും,ലണ്ടൻ റീജണൽ കോർഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ലദീഞ്ഞ്, വർണ്ണാഭമായ പ്രദക്ഷിണം തുടർന്ന് സമാപന ആശീർവാദത്തോടെ തിരുന്നാളിന് കൊടിയിറങ്ങും. നേർച്ച വിതരണവും നടത്തപ്പെടും.

തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം ആഘോഷങ്ങളുടെ ഭാഗമായി അപ്ടൺ പാർക്കിലെ ബോളിൻ ബാങ്കെറ്റിങ് ഹാളിൽ ഒത്തു കൂടലും വൈവിദ്ധ്യമായ കലാപരിപാടികൾ അവതരിപ്പിക്കുന്നതുമാണ്. സ്നേഹ വിരുന്നും  ഉണ്ടായിരിക്കുന്നതാണ്.                 

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കു ചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങളും ദൈവ കൃപകളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ജപമാല രാജ്ഞിയുടെ തിരുന്നാളിലേക്കും തുടർന്ന് നടക്കുന്ന കലാപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ജീസൺ കടവി, എമിലി സാമുവൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജീസൺ കടവി: 07727253424

എമിലി സാമുവൽ: 07535664299 

St .Michaels Church 21 Tilbury Rd, London E6 6ED 

അപ്പച്ചൻ കണ്ണഞ്ചിറ 




കൂടുതല്‍വാര്‍ത്തകള്‍.