ചേരുവകള്‍;
3 ടേബിള്‍സ്പൂണ്‍ എണ്ണ
4 പുഴുങ്ങിയ മുട്ട
2 ടേബിള്‍സ്പൂണ്‍ തേങ്ങ
1 ടീസ്പൂണ്‍ ജീരകം
2 അല്ലി വെളുത്തുള്ളി
4 പച്ചമുളക്
2 ഉരുളക്കിഴങ്ങ് മുറിച്ചത് ...
6 ടീസ്പൂണ്‍ പുളി കട്ടിയായി പിഴിഞ്ഞെടുത്തത്
1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
1/2 ടീസ്പൂണ്‍ മുളകുപൊടി
3/4 ടീസ്പൂണ്‍ കടുക്
1/2 ടീസ്പൂണ്‍ ഉഴുന്ന് പരിപ്പ്
5-6 കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി:
ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് പകുതി പുളിവെള്ളവും ചേര്‍ത്ത് രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.തേങ്ങ, വെളുത്തുള്ളിയും ജീരകവും പച്ചമുളകും മഞ്ഞളും ചേര്‍ത്ത് നന്നായി വറുക്കുക.വറുത്തെടുത്ത കൂട്ട് അല്പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക.
പാനില്‍ എണ്ണ ഒഴിച്ചു ചൂടാക്കിയ ശേഷം അരച്ച മസാല ചേര്‍ത്ത് എണ്ണ തെളിയുന്നതു വരെ ഇളക്കുക.ബാക്കിയുള്ള പുളിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് വേവിച്ചത് ഇതിലേക്ക് ചേര്‍ത്ത് 10-15 മിനിറ്റ് വേവിക്കുക.
മുട്ട നാലായി മുറിച്ച് പതിയെ ഇതില്‍ പൊടിഞ്ഞു പോകാതെ ചേര്‍ക്കുക..ചെറുതീയില്‍ അടച്ചു വച്ച് അഞ്ചു മിനിറ്റ് വേവിക്കുക.മറ്റൊരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകും ഉഴുന്നും കറിവേപ്പിലയും മൂപ്പിച്ച് ഇതിലേക്ക് ചേര്‍ക്കുക.