CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 52 Seconds Ago
Breaking Now

പാളങ്ങള്‍ വേണ്ടാത്ത ട്രെയിനുമായി ചൈന....

ബെ​യ്ജിം​ഗ്: പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പരീക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു. റോ​ഡി​ലെ സാ​ങ്ക​ൽ​പി​ക പാ​ത​യി​ലൂ​ടെ സെ​ൻ​സ​ർ ഉപയോ​ഗി​ച്ച് ഓടുന്ന ‌ട്രെ​യി​നി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 78 കിലോമീറ്ററാണ്. പ്ലാസ്റ്റി​ക്കി​ൽ റ​ബ​ർ പൊ​തി​ഞ്ഞ ച​ക്ര​ങ്ങ​ളു​ള്ള ട്രെ​യി​ൻ വൈ​ദ്യു​തി കൊ​ണ്ടാ​ണ് പ്രവർത്തിക്കുന്ന​ത്. 

2013ൽ ​ചൈ​ന റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഡി​സൈ​ൻ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച ട്രെയിൻ അ​ടു​ത്ത വ​ർ​ഷം സ​ർ​വീ​സ് തുടങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹുനൻ പ്ര​വി​ശ്യ​യി​ലെ ഷൂ​ഷോ പ്ര​ദേ​ശ​ത്താ​ണു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. കോച്ചുകളുടെ എ​ണ്ണം മൂ​ന്നി​ൽ നി​ന്ന് അ​ഞ്ചാ​യി ഉ​യ​ർ​ത്തു​ന്ന​തോ​ടെ 300 പേർക്കു യാ​ത്ര ചെ​യ്യാൻ സാധിക്കും.




കൂടുതല്‍വാര്‍ത്തകള്‍.