Breaking Now

വാട്‌സ്ആപ്പില്‍ ഇനി അയച്ച മെസേജ് തിരിച്ചെടുക്കാം

അധികം വൈകാതെ എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാനാകും

വാട്‌സ്ആപ്പില്‍ ഒരാള്‍ക്ക് അയച്ച മെസേജ് പിന്നീട് അയക്കേണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ടോ ? ഇതു തിരുത്താന്‍ ഒരു വഴി ആലോചിക്കുകയാണ് വാട്‌സ്ആപ്പ് .ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരികയാണ്.ഇതു ഉപയോഗിച്ച് ഒരു കോണ്‍വര്‍സേഷനിലുള്ള എല്ലാവര്‍ക്കും അയച്ച മെസേജ് തിരിച്ച് എടുക്കാനാകും.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കുന്നത്.അധികം വൈകാതെ എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാനാകും.പരമാവധി ഏഴു മിനിറ്റ് വരെയാണ് അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാനുള്ള സമയം.വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അയച്ച മെസേജുകള്‍ ഈ രീതിയില്‍ ഡെലീറ്റാക്കാം.ഇപ്പോഴത്തെ രീതി അനുസരിച്ച് മെസേജ് ഡിലീറ്റ് ചെയ്യാമെങ്കിലും അത് അയച്ചയാളുടെ ആപ്ലിക്കേഷനില്‍ നിന്നേ ഡെലീറ്റ് ആകു.പുതിയ ഫീച്ചര്‍ പ്രകാരം എല്ലാവരുടേയും മൊബൈലില്‍ നിന്ന് ചാറ്റുകള്‍ അയച്ചയാള്‍ക്ക് നീക്കം ചെയ്യാനാകും.




കൂടുതല്‍വാര്‍ത്തകള്‍.