Breaking Now

കലയുടെ ചടുലതാളവുമായി വേദികള്‍ ഉണര്‍ന്നു; ഇനിയുള്ള മണിക്കൂറുകള്‍ പോരാട്ടത്തിന്റെത്; വിശ്വാസികളുടെ അഭിമാനമുയര്‍ത്തി ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം; മത്സരങ്ങള്‍ തത്സമയം ഗര്‍ഷോം ചാനലില്‍

സീറോ മലബാര്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്.

കലയുടെ ഉത്സവത്തിന് ബ്രിസ്‌റ്റോളില്‍ ശംഖൊലി മുഴങ്ങി. ഇനിയുള്ള മണിക്കൂറുകള്‍ റീജ്യണല്‍ മത്സരങ്ങളില്‍ നിന്നും കഴിവുതെളിയിച്ചെത്തിയ കുട്ടികള്‍ മാറ്റുരയ്ക്കുന്ന അനര്‍ഘനിമിഷങ്ങളാണ്. ബ്രിസ്‌റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ അരങ്ങുണര്‍ന്നപ്പോള്‍ ആവേശം പരമോന്നതിയിലാണ്. സീറോ മലബാര്‍ രൂപതാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്.

ചടങ്ങില്‍ വൈദീകരും കോര്‍ഡിനേറ്റേഴ്‌സും വേദിയില്‍ നിന്ന് പരിപാടിയുടെ ഭാഗമായിഗ്രീന്‍വേ സെന്ററിലെ 7 വേദികളില്‍ വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് അരങ്ങുതകര്‍ക്കുന്നത്. സൗത്ത്‌മെയ്ഡ് കമ്മ്യൂണിറ്റി സെന്ററില്‍ സിംഗിള്‍ ഡാന്‍സ്, മലയാള പ്രസംഗം, മലയാളം ബൈബിള്‍ റീഡിംഗ് എന്നിവയാണ് അരങ്ങേറുന്നത്. ഇടവേളകളില്ലാതെയാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം നടക്കുന്നത്. അതിന് തക്കതായ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് കമ്മിറ്റിക്കാര്‍ തയ്യാറെടുത്തിരിക്കുന്നത്. വേദികളില്‍ സമയം കൂടുതലെടുത്താല്‍ മത്സരം മറ്റൊരു വേദിയില്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ പോലുമുണ്ട്. 

വിവിധ റീജ്യണുകളിലെ മത്സരങ്ങളില്‍ വിജയിച്ചെത്തിയ കുട്ടികളാണ് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തില്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ പോരാട്ടത്തിന്റെ വീര്യത്തോടൊപ്പം മികവും വര്‍ദ്ധിക്കുമെന്ന് ഉറപ്പ്. നയനമനോഹരങ്ങളായ ഈ കാഴ്ചകള്‍ നിങ്ങളുടെ സ്വീകരണമുറിയില്‍ എത്തിക്കാന്‍ ഗര്‍ഷോം ചാനലും ഒപ്പം പ്രവര്‍ത്തിക്കുന്നു. ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം തല്‍സമയം കാണാന്‍ ഗര്‍ഷോം ചാനല്‍ അവസരമൊരുക്കുന്നു.

ഉച്ചഭക്ഷണത്തിനായി പ്രത്യേകം സമയം അനുവദിച്ചിട്ടില്ല.മത്സരങ്ങള്‍ക്കിടയില്‍ തന്നെ ഭക്ഷണം കഴിയ്ക്കണം .ദുരെ നിന്ന് വരുന്നവര്‍ക്കായി രാവിലെ 9.15 വരെ സൗജന്യ ബ്രേക്ക് ഫാസ്റ്റ് ഉണ്ടായിരിക്കും.സ്‌നാക്‌സും വിവിധഭക്ഷണങ്ങളും മിതമായ നിരക്കില്‍ കാന്റീനില്‍ ലഭിക്കുന്നതാണ്.അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഫുഡ് കമ്മറ്റി ചെയര്‍മാന്‍ പ്രസാദ് ജോണിനെ ബന്ധപ്പെടണം.

ഏതെങ്കിലും പ്രോഗ്രാമുകള്‍ ഒരേ സമയം നിങ്ങള്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ സ്‌റ്റേജിലെ വോളന്റിയേഴ്‌സുമായി ബന്ധപ്പെടുക.നിങ്ങളുടെ രണ്ടു മത്സര ഇനങ്ങളുടേയും സമയ ക്രമീകരണങ്ങള്‍ വോളന്റിയേഴ്‌സ് ചെയ്തു തരും.

വൈകീട്ട് 6.15ന് സമാപന സമ്മേളനം ഗ്രീന്‍വേ സെന്ററിലെ പ്രധാന ഹാളില്‍ ആരംഭിയ്ക്കും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് ശ്രീ മാര്‍ സ്രാമ്പിക്കല്‍ മുഖ്യ അതിഥിയായിരിക്കും.പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ സണ്ണി സ്റ്റീഫന്‍ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.ഇവിടെ വച്ച് സമ്മാനാര്‍ഹര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.ആര്‍ക്കെങ്കിലും നേരത്തെ പോകണമെങ്കില്‍ അവര്‍ക്ക് പോകും മുമ്പ് സമ്മാനം സ്വീകരിക്കാന്‍ അവസരം ഒരുക്കുന്നതാണ് .സമ്മാനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്  അനിതാ മാര്‍ട്ടിനുമായി ബന്ധപ്പെടുക.നാളെ വൈകീട്ട് 6.30 ന് ഫിഷ്‌പോണ്ട്‌സ് ദേവാലയത്തില്‍ നടക്കുന്ന യാമ പ്രാര്‍ത്ഥനയിലൂടെയാണ് ബൈബിള്‍ കലോത്സവത്തിന്റെ ആദ്ധ്യാത്മിക ഒരുക്കങ്ങള്‍ തുടങ്ങുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവാണ് ശുശശൂഷകള്‍ക്ക് നേത്യത്വം നല്‍കുന്നത്.

ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ കലോത്സവം ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് ആണ്.07450 243223.

കലോത്സവം ഓവറോള്‍ കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത് 07734 303945,

നടപടികള്‍ പൂര്‍ത്തിയായെങ്കിലും രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് രജിസ്‌ട്രേഷന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവിനെ ബന്ധപ്പെടുക 07737 506147

ദൂര സ്ഥലത്ത് നിന്ന് വരുന്നവര്‍ക്ക് അക്കോമഡേഷനെ കുറിച്ച് അറിയാന്‍ ജോമോന്‍ മാമച്ചനെ വിളിക്കുക 07886208051.

നേരത്തെ റെയില്‍വേ സ്റ്റേഷനിലും മറ്റുമെത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ക്ക് ജോസ് മാത്യുവിനെ ബന്ധപ്പെടുക 07837482597.

ഭക്ഷണ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രസാദ് ജോണ്‍ 07525687588.

മത്സരങ്ങളുടെ സമ്മാനവുമായി ബന്ധപ്പെട്ട് അറിയാന്‍ അനിതാ ഫിലിപ്പ് 07809714895.

ഫൈനാന്‍സ് സംബന്ധിച്ച് അറിയാന്‍ എസ്ടിഎംസിസിയുടെ ട്രെഷറര്‍ ബിജു ജോസിനെ വിളിക്കുക 07956 120231 

 

 

 

 

 

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.