CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 19 Seconds Ago
Breaking Now

ബോൺമോത്തിൽ മരണമടഞ്ഞ കുഞ്ഞ് മാലാഖ ഡൊമിനിക്കിന് അടുത്ത ബുധനാഴ്ച യാത്രാമൊഴിയേകും...

ബ്രെയിൻ ട്യൂമർ ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച മരണമടഞ്ഞ കുഞ്ഞു ഡൊമിനിക്കിന് അടുത്ത ബുധനാഴ്ച (8/11/17) യുകെയിലെ മലയാളി സമൂഹം അന്തിമോപചാരം നല്കും. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ബോൺ മോത്തിൽ താമസിക്കുന്ന കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശി തെങ്ങും പള്ളി ജോഷി സൂനാ ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമനാണ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരണമടഞ്ഞ നാല് വയസ്സുകാരൻ ഡൊമിനിക്ക്. 

അന്തിമ കർമ്മ ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10 മണിക്ക് ബോൺ മോത്തിലെ സെന്റ്. എഡ്മണ്ട് കാമ്പ്യൻ  ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്നതാണ്. നിരവധി വൈദികർ സഹകാർമ്മികരാകും. ദിവ്യബലിക്കും ദേവാലയ ശുശ്രൂഷകർക്കും ശേഷം ഉച്ചക്ക് ഒരു മണിക്ക്  നോർത്ത് സെമിത്തേരിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം   കുഞ്ഞ് ഡൊമിനിക്കിന് അന്തിമ വിശ്രമം നല്കും.

ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-

St. Edmund Campion Church,

481 Castle Lane West,

Burnemouth,

BH8 9TN.

സിമിത്തേരിയുടെ വിലാസം:-

North Cemetery,

Strouden Avenue,

Bounemouth,

BH8 9 HX. 

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.