CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 22 Seconds Ago
Breaking Now

സുഹൃത്തുക്കളുടെയും യുകെ മലയാളികളുടെയും ഉള്ളിൽ ഒരുപിടി നന്മ നിറഞ്ഞ ഓർമ്മകൾ ബാക്കിയാക്കി, ഏവരെയും ദുഃഖത്തിലാഴ്ത്തി കടന്നു പോയ സാമുവേൽ ചേട്ടന് ഓക്സ്ഫോർഡ് മലയാളികൾ ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും; ഓക്സ്മാസ് അനുശോചനയോഗം ഇന്ന് നാല് മണിക്ക്...

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡിൽ മരണമടഞ്ഞ ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയായ സാമുവൽ വർഗീസെന്ന സാമുവൽ ചേട്ടനോടുള്ള ആദരവിൽ ഓക്സ്മാസ് ഇന്ന് വൈകുന്നേരം നാല് മണിക്ക് ഓക്സ്ഫോർഡിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു. ഓക്സ്ഫോർഡ് മലയാളി സമാജം സ്ഥാപക നേതാക്കളിൽ ഒരാളായ സാമുവൽ വർഗീസ് ഓക്സ്മാസിന്റെ മുൻ രക്ഷാധികാരി കൂടിയായിരുന്നു. സാമുവൽ വർഗീസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്ന് വരികയാണെന്ന് ഓക്സ്മാസ് ഭാരവാഹികൾ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓക്സ്ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പ്പിറ്റലില്‍ വച്ചാണ് സാമുവൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മുന്‍പ് സൗദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുകെയിലേക്ക് കുടിയേറിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഷെറിന്‍ മേല്‍ബിന്‍ എന്നിവരാണ് മക്കള്‍.

സാമുവൽ ചേട്ടന്റെ അകാല നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും പ്രാർത്ഥനയിലും യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു.

അനുശോചനയോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

Nothway evangelical church

Sutton Road

Ox39RB 

വാർത്ത: ടിറ്റോ തോമസ് 




കൂടുതല്‍വാര്‍ത്തകള്‍.