CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 48 Minutes 29 Seconds Ago
Breaking Now

ഗ്ലാസ്‌ഗോ ക്നാനായ അസോസിയേഷനെ നയിക്കാൻ ഇനി നവനേതൃത്വം; ബെന്നി കുടിലിൽ പ്രസിഡന്റ്, ഷിബു പള്ളിപ്പറമ്പിൽ സെക്രട്ടറി

ഗ്ലാസ്‌ഗോ ക്നാനായ അസോസിയേഷന്റെ വാർഷിക സമ്മേളനവും അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച കാത് കിൻ ഹാളിൽ വച്ച് നടത്തപ്പെട്ടു. മുൻ പ്രസിഡന്റ് ഷാജി ജോസ് നെടുംതുരുത്തിൽ പുത്തൻ പുരയിലിന്റെ അധ്യക്ഷതയിൽ നടന്ന പൊതു യോഗത്തിൽ യുകെകെസിയെ ജനറൽ സെക്രട്ടറി ജോസി നെടും തുരുത്തിൽ പുത്തൻപുരയിൽ, മദർ വെൽ രൂപത  സീറോ മലബാർ ചാപ്ലിൻ ഫാ. ജോസഫ് വെമ്പാടം തറ, ഗ്ലാസ്‌ഗോ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. ബിനു  കിഴക്കേൽ ഇളംതോട്ടം  എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

വൈസ് പ്രസിഡന്റ് ഷീന ഷിബു സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോബി തുമ്പിൽ പറമ്പിൽ വാർഷിക റിപ്പോർട്ടും ട്രഷറർ ജിൻസ് മാത്യു നീർണാം തൊട്ടിയിൽ പോയ വർഷത്തെ കണക്കും അവതരിപ്പിച്ചു. ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ബിജു തേക്കുംകാട്ടിൽ സമ്മേളനത്തിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

ukkca ജനറൽ സെക്രട്ടറി ജോസി നെടും തുരുത്തിൽ പുത്തൻ പുരയിലിന്റെ നിരീക്ഷണത്തിൽ നടത്തപ്പെട്ട അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ടിജോ മുളവനാൽ മുഖ്യ വരണാധികാരി ആയി നേതൃത്വം നൽകി. പ്രസിഡന്റായി ബെന്നി ജോൺ കുടിലിലും സെക്രട്ടറിയായി ഷിബു ജേക്കബ് പള്ളിപ്പറമ്പിലും ട്രഷറർ ആയി സ്റ്റീഫൻ പീറ്റർ ചേറ്റുകുളത്തിലും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് - അന്നമ്മ ജോർജ് പതിയിൽ, ജോയിന്റ് സെക്രട്ടറി ബീനാ ജോബി തുമ്പിൽ പറമ്പിൽ, ഏരിയ കോ ഓർഡിനേറ്റർ ജോസ് മാണി പാറപ്പുറത്ത്‌ എന്നിവരെയും വിമൻസ് ഫോറം പ്രതിനിധികൾ ആയി ദീപ ടിജോ മുളവനാൽ ,ആൽബി ബിലു അപ്പോഴിപറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.

പൊതു യോഗത്തിനു മുൻപ് കുട്ടികൾക്കായി നടന്ന സ്റ്റഡി ക്‌ളാസ്സിനു ആൽബിൻ എബ്രഹാം നെത്ര്വിത്വം നൽകി. ukkca ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയ ലിനു - ഷിബു ടീമിനെ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.  പൊതു യോഗത്തിനു ശേഷം സ്നേഹ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

വാർത്ത: ജോ ഇഞ്ചനാട്ടിൽ 

 




കൂടുതല്‍വാര്‍ത്തകള്‍.