CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 27 Seconds Ago
Breaking Now

ബാഹുബലി ഇഫക്ട് തീര്‍ന്നിട്ടില്ല; ബാഹുബലി രംഗങ്ങള്‍ നൃത്തമായി കണ്ടപ്പോള്‍ വിസ്മയിച്ചവരില്‍ രാജമൗലിയും!

ബാഹുബലി- ദി കണ്‍ക്ലൂഷന്‍ കൂടി കണ്ടുതീര്‍ത്തപ്പോള്‍ എസ്.എസ്. രാജമൗലി ഒരുക്കിയ ഇതിഹാസ ചിത്രമായി പ്രേക്ഷകര്‍ ആ ചിത്രത്തെ ഉറപ്പിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്നും ഒരു ചിത്രം അങ്ങ് ബോളിവുഡില്‍ വരെ അലകള്‍ തീര്‍ത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമ അമ്പരന്നുപോയി. പ്രേക്ഷകരെ ഞെട്ടിച്ച ചിത്രത്തിന്റെ സംവിധായകന്‍ പക്ഷെ ബാഹുബലി നൃത്തം കണ്ടാണ് ഇപ്പോള്‍ അമ്പരന്നിരിക്കുന്നത്.

ജിയോ രെ ബാഹുലി എന്ന പേരില്‍ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യ എന്ന ഡാന്‍സ് ട്രൂപ്പ് ഒരു ടിവി റിയാലിറ്റി ഷോയില്‍ അവതരപ്പിച്ച നൃത്തമാണ് രാജമൗലിയെ വിസ്മയിപ്പിച്ചത്. എന്തായാലും രാജമൗലിയെ പോലും വിസ്മയിപ്പിച്ച ആ നൃത്തം ബാഹുബലി 2-ാം ഭാഗത്തിന്റെ കഥ തന്നെ അവതരിപ്പിക്കുകയാണ് ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.