CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 7 Seconds Ago
Breaking Now

വയലിൻ വിദ്വാൻ ഡോ. എൽ. സുബ്രഹ്മണ്യം നയിക്കുന്ന ‘ഭാരത് സിംഫണി’ 28ന് ലണ്ടനിൽ

ലണ്ടൻ ∙ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി തുടരുന്ന ഇന്തോ- യുകെ കൾച്ചറൽ ഫെസ്റ്റിന് സമാപനം കുറിച്ച് ലണ്ടനിൽ ‘ഭാരത് സിംഫണി’ എന്ന പേരിൽ മെഗാ സംഗീതവിരുന്ന്. വയലിൻ വിദ്വാൻ ഡോ. എൽ. സുബ്രഹ്മണ്യമാണ് ലണ്ടനിലെ സിംഫണി ഓർക്കസ്ട്രയുടെ പിന്തുണയോടെ ബ്രിട്ടനിലെ സംഗീത പ്രേമികൾക്കായി ഈ അപൂവ ആസ്വദനം ഒരുക്കുന്നത്. 

ഡോ. എൽ സുബ്രഹ്മണ്യത്തിന്റെ ഏറ്റവും പുതിയ സംഗീത സംരംഭമാണ് സിംഫണിയുമായി ചേർന്ന് ബ്രിട്ടനിൽ അവതരിപ്പിക്കുക. ഇന്ത്യൻ കലാ-സാംസ്കാരിക പാരമ്പര്യങ്ങളെ പ്രീഹിസ്റ്റോറിക്, മുഗൾ, ബ്രിട്ടീഷ്, പോസ്റ്റ് ഇൻഡിപ്പെൻഡൻസ് എന്നിങ്ങനെ നാല് കാലഘട്ടങ്ങളായി തിരിച്ച് പ്രതീകാത്മകമായി അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് ഭാരത് സിംഫണി. 

സുബ്രഹ്മണ്യത്തിനൊടൊപ്പം ഇന്ത്യയിലെ പ്രശസ്തരായ മറ്റ് എട്ട് കലാകാരന്മാരും നിരവധി വാദ്യോപകരണവിദഗ്ധരും കൂടിചേർന്നൊരുക്കുന്ന സംഗീത വിരുന്ന് ഈ മാസം 28ന് വൈകിട്ട് 7.30ന് ലണ്ടനിലെ ബാർബിക്കൻ സെന്ററിലാണ് ഒരുക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.