CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 40 Seconds Ago
Breaking Now

വിദേശ പുസ്തകമേളകളിൽ കാരൂർ സോമന്റെ കൃതികൾ ശ്രദ്ധ നേടുന്നു; രണ്ടാം പതിപ്പിറങ്ങിയ കാളപ്പോരിന്റെ നാടും ചന്ദ്രയാനും മൂന്നാം പതിപ്പിലേക്ക്

സാഹിത്യകാരൻ കാരൂർ സോമന്റെ കൃതികൾ കേരളത്തിലും വിദേശത്തുമായി നടക്കുന്ന പുസ്തകമേളകളിൽ ശ്രദ്ധ നേടുന്നു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ കൃതിയായ കാളപ്പോരിന്റെ നാടും ശാസ്ത്രസംബന്ധിയായ ചന്ദ്രയാനും ആണ് ഷാർജ പുസ്തകമേളയടക്കമുള്ള മേളകളിൽ സന്ദർശകരുടെ ശ്രദ്ധനേടുന്നത്. ഈ രണ്ടു കൃതികളും രണ്ടാം പതിപ്പ് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഇന്ന് ജീവിച്ചിരിക്കുന്ന പ്രവാസി സാഹിത്യകാരന്മാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കാരൂർ സോമന്റെ 51 കൃതികൾ കേരളത്തിലെ പ്രമുഖ പ്രസാധകരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാഹിത്യത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പു ചാർത്തിയ കാരൂർ സോമൻ ഇന്ന് കേരളത്തിലെ പ്രസിദ്ധമായ എല്ലാ പ്രസിദ്ധീകരണങ്ങളിലും സജീവമാണ് . ഇന്ന് ഭൂരിപക്ഷ പ്രവാസി എഴുത്തുകാരും ഫേസ്ബുക്കിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും മാത്രം പ്രസിദ്ധീകരിച്ചു ആത്മസംതൃപ്തി അടയുമ്പോൾ കാരൂർ സോമൻ മലയാള സാഹിത്യ ലോകത്ത് മുഖ്യധാരയിലേക്ക് എത്തുന്നത് പ്രവാസികളായ മലയാളികൾ അഭിമാനത്തോടെയാണ് കാണുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.