CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 28 Minutes 35 Seconds Ago
Breaking Now

ഡബ്ള്യു.എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30-ന്

ഡബ്ലിൻ:  വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ  നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9).

ഉച്ചയ്ക്ക് ശേഷം  4-മണിക്ക് ആരംഭിക്കുന്ന ടാലെന്റ്റ് ഷോയിൽ  സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ  തുടങ്ങി  വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു.

ഡബ്ല്യൂ.എം.സി കലാതിലകം പുരസ്കാരങ്ങളും  , 'നൃത്താഞ്ജലി & കലോത്സവം 2017' വിജയികൾക്കുള്ള പുരസ്കാരങ്ങളും, ആഘോഷങ്ങളോടൊപ്പം  നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. രണ്ടാമത് WMC Social Responsibility Award -  ബഹു. ഫാ. ജോർജ്ജ് തങ്കച്ചന്  പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. 

ഡബ്ലു.എം.സി  എക്സിക്യൂട്ടീവ് കൌൺസിൽ അംഗം സജേഷ് സുദർശനനാണ്   ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോർഡിനേറ്റർ. ഡബ്ള്യു.എം.സി സെക്രട്ടറി ബാബു ജോസഫ് കൾച്ചറൽ  കോർഡിനേറ്ററാണ്.




കൂടുതല്‍വാര്‍ത്തകള്‍.