CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 34 Seconds Ago
Breaking Now

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യുകെയിലെ കർണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി.....

ലണ്ടൻ :ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ചെമ്പൈ സംഗീതോത്സവം ലണ്ടനിലെ സംഗീതാസ്വാദകർക്ക് കർണാടകസംഗീതത്തിന്റെ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. വിശിഷ്ട അഥിതി ആയിരുന്ന ശ്രീ ടോം ആദിത്യ (ഡെപ്യൂട്ടി മേയർ ), ശ്രീ ശ്രീകുമാർ  (ആനന്ത് ടി വി)  ,ശ്രീ സമ്പത്ത് ആചാര്യ,ശ്രീ രാജേഷ് രാമൻ, ശ്രീ അശോക് കുമാർ ശ്രീ സുഭാഷ് ശാർക്കര ,ലണ്ടൻ ഹിന്ദു ഐക്യവേദി വനിതാ പ്രവർത്തക രമണി പന്തലൂർ എന്നിവർ ചേർന്നു ഭദ്ര ദീപം തെളിയിച്ചു ലണ്ടൻ ഹിന്ദുഐക്യവേദി കുട്ടികളുടെ ഗണേശ സ്തുതിയോടെയാണ് നാലാമത് ഏകാദശി സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്.

പിന്നീട്  വേദിയിലെത്തിയത് ഉപഹാർ സ്കൂൾ ഓഫ് ഡാൻസ് ആൻഡ്  മ്യൂസിക്‌ലെ കുട്ടികളാണ് വളരെ ചിട്ടയായ ശിക്ഷണത്തിലൂടെ ഗണപതി സരസ്വതി സ്തുതികൾ മായാമാളവയിലും, മോഹനത്തിലും ആലപിച്ചപ്പോൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു കുട്ടികൾ .യു കെ യിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉപഹാർ സ്കൂളിന് നേതൃത്വം നൽകുന്നത് ശ്രീമതി ശാലിനി ശിവശങ്കർ ആണ്. അടുത്തതായി ശമലെ മീനാക്ഷി എന്നു തുടങ്ങുന്ന ശങ്കരാഭരണത്തിലുള്ള കീർത്തനം അവതരിപ്പിച്ചത് വസുന്ധര വിജയ് ,താര ഗീത സതീഷും ചേർന്നായിരുന്നു ,തുടർന്നു വേദിയിൽ രാഗതാള സമ്മോഹനമായ കീർത്തനങ്ങളുമായി ശ്രീ സമ്പത്ത് ആചാര്യ നേതൃത്വ൦ നൽകുന്ന സപ്തസ്വര സ്കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളും മുതിർന്നവരും ചേർന്ന് സംഗിതോത്സവത്തിന്റെ മുഖ്യഭാഗവും കവർന്നു , മലയാളം സന്ധ്യാകീർത്തനാലാപനത്തിലൂടെയും മധുരാഷ്ടകത്തിലൂടെയും  ഭക്തിയുടെ നവ്യാനുഭവമാണ് സമ്മാനിച്ചത് , തനതായ ആവിഷ്കാരശൈലികൊണ്ട് പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയകലാകാരനാണ് മഹേഷ് രാജഗോപാൽ(ഹാർമണി മ്യൂസിക് സ്കൂൾ ) അദ്ദേഹത്തിന്റെ കീർത്തനാലാപനം ഏകാദശി സംഗീതോത്സവത്തിന് അനുഗ്രഹമായിത്തീർന്നു.

ധാരാളം ശിഷ്യന്മാരാൽ അനുഗ്രഹീതനായ കലാകാരനാണ്   ശ്രീ  ദുരൈ  ബാലു യു .കെ യിലെ കർണാടക സംഗീതത്തിന്റെ വളർച്ചക്ക് പ്രത്യേകിച്ചും വയലിൻ എന്ന വാദ്യോപകരണത്തിന്റെ വളർച്ചക്ക് ധാരാളം സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട് അദ്ദേഹത്തിന്റ കുട്ടികളുടെ വയലിൻ വായന വളരെയധികം ശ്രദ്ധആകർഷിച്ചു  .പിന്നീട് പഞ്ചരത്ന കീർത്തനാലാപവും സമർപ്പണവുമായപ്പോൾ വെസ്റ്റ് ത്രോൺട്രോൺ കമ്മ്യൂണിറ്റി സെന്റർ ഗുരുപവനപുരിയായി പരിണമിച്ചിരുന്നു. അതിനുശേഷം കർണാടക സംഗീതത്തിന് ഈ മണ്ണിലും വേരുകൾ നൽകിയ ത്രിമൂർത്തികളായ  ശ്രീ സമ്പത്ത്  ആചാര്യ, ശ്രീ ദുരൈബാലു,ശ്രീ ഘടം പ്രകാശ് എന്നിവരെ വേദിയിൽ ആദരിക്കുകയുണ്ടായി .

കഴിഞ്ഞ കുറെ വർഷങ്ങളായി ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്കുന്ന ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ്  രാമന് അനുമോദിക്കുകയും അദ്ദേഹത്തിന്റെ സഹായങ്ങൾക്കുള്ള കടപ്പാടുകൾ അറിയിക്കുകയും ചെയ്തു. ഹൃദ്യമായ അവതരണത്തിലൂടെ പ്രേക്ഷകർക്ക് ഏകാദശി സംഗീതോത്സവം ഓരോ നിമിഷവും അനുഭവവേദ്യമാക്കിയത് അവതാരകരായ ഗോപി നായർ ,സൗമ്യ രാജഗോപാൽ എന്നിവർക്ക് പ്രേത്യേകനന്ദിയും ലണ്ടൻ ഹിന്ദുഐക്യവേദി പ്രവർത്തകർ അറിയിക്കുകയുണ്ടായി . നാലാമത് ഏകാദശി സംഗീതോത്സവം ഇത്രയും വിജയപ്രദമാക്കുവാൻ സഹായിച്ച എല്ലാ കലാകാരന്മാരോടും, ഓൺലൈൻ മീഡിയ പ്രവർത്തകരോടും ,മലയാളം ചാനലുകളോടും ഉള്ള നന്ദി  ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ  ശ്രീ തെക്കുംമുറി ഹരിദാസ് രേഖപെടുത്തുകയുണ്ടായി .അടുത്തമാസത്തെ സത്‌സംഗം മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസതിരുവാതിരയുമായിട്ടാണ് ആഘോഷിക്കുന്നത് കൂടുതൽ വിവരങ്ങൾക്കും  പങ്കെടുക്കുന്നതിനും.

Suresh Babu: 07828137478,  Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon.  CR7 6AU 

 
കൂടുതല്‍വാര്‍ത്തകള്‍.