CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 20 Seconds Ago
Breaking Now

യുകെയിൽ മലയാളി ബാലികയ്ക്കു ചരിത്ര നേട്ടം; സിയാൻ മനോജ് ജേക്കബ് മിസ് ലിറ്റിൽ വേൾഡ് വൈഡ് സെക്കന്റ് റണ്ണർ അപ്പ്.....

യുകെയിലെ ഏറ്റവും വലിയ ഇന്റർ നാഷണൽ സൗന്ദര്യ മത്സരങ്ങളിൽ ഒന്നായ ഡി ക്യൂ  മിസ് ലിറ്റിൽ വേൾഡ് വൈഡ് സൗന്ദര്യ മത്സരത്തിൽ മലയാളി ബാലികയായ സിയാൻ മനോജ് ജേക്കബ്  സെക്കന്റ് റണ്ണറപ്പായി  തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മത്സരത്തിൽ മിസ് വേൾഡ് വൈഡ് ചാരിറ്റി , മിസ് വേൾഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാർഡുകളും തൂത്തു വാരി കൊണ്ടാണ് സിയാൻ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ശ്രദ്ധാ കേന്ദ്രം ആയി മാറിയത്.

ബ്ലാക്പൂളിലെ പ്ലെഷർ ബീച്ച് ഇന്റർ നാഷണൽ ഹോട്ടലിലെ കമനീയ വേദിയിൽ വെച്ച് നടന്ന മത്സരത്തിൽ ആണ് സിയാൻ സ്വപ്ന തുല്യമായ ഈ നേട്ടത്തിലൂടെ  ലോക മലയാളികൾക്ക് മുഴുവൻ അഭിമാന പാത്രമായി മാറിയത്. ഏതാനും മാസങ്ങൾക്കു മുൻപ് സിയാൻ മനോജ് ജേക്കബ് , ബ്രിട്ടീഷ്  ഹാർട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്ത ആയിരുന്നു.

യുകെയിൽ ഗ്ലോസ്റ്റഷെയറിൽ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം  ജീവിക്കുന്ന ഈ കൊച്ചു താരത്തിന്റെ പേരിൽ 47 ചാരിറ്റി ഇവന്റുകളാണ്  കുറിക്കപ്പെട്ടത്. ചേർത്തല നിവാസികളായ  മനോജ് ജേക്കബിന്റെയും രശ്മിയുടെയും മകളാണ് സിയാൻ മനോജ് ജേക്കബ്. മോഡലിങിനൊപ്പം ബാലെ ക്ലാസ്സിക്കൽ ഡാൻസ്, ശാസ്ത്രീയ  സംഗീതം ഒക്കെ അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി. 

വാർത്ത: ജോസഫ് കനേഷ്യസ് 




കൂടുതല്‍വാര്‍ത്തകള്‍.