CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 23 Seconds Ago
Breaking Now

അതികായകര്‍ നയിച്ച കോണ്‍ഗ്രസിന്റെ വീഴ്ച; കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി; രാഹുലിനെ ബിജെപി ഭയക്കുന്നുവോ?

ഗാന്ധി കുടുംബത്തിന് മുന്നില്‍ വഴിമാറിക്കൊടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധിതരായെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ അധ്യക്ഷ പദവിയിലേക്കുള്ള വളര്‍ച്ചയെ മുഗളന്‍മാരുടെ പിന്‍ഗാമി തെരഞ്ഞെടുക്കലിനോടാണ് പ്രധാനമന്ത്രി ഉപമിച്ചത്. അഴിമതി കേസില്‍ ജാമ്യത്തിലുള്ള വ്യക്തിയെ അധ്യക്ഷനാക്കി പൊതുജനങ്ങള ചോദ്യം ചെയ്യുകയാണ് കോണ്‍ഗ്രസ്. ജാമ്യത്തിലുള്ളവരെ ജില്ലാ മേധാവി പോലും ആക്കാന്‍ പാര്‍ട്ടികള്‍ ഒരുപാട് തവണ ചിന്തിക്കുമെന്നിരിക്കെയാണ് രാഹുല്‍ അധ്യക്ഷനാകുന്നതെന്നാണ് വിമര്‍ശനം.

ഗാന്ധി കുടുംബത്തിന് മുന്നില്‍ വഴിമാറിക്കൊടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധിതരായെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. പാരമ്പര്യ അധികാരത്തെ ചോദ്യം ചെയ്യുന്നവരുടെ സ്ഥാനം തെറിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയിലെ ഈ തെരഞ്ഞെടുപ്പ് നിരാശാജനകമാണ്. യോഗ്യത അടിസ്ഥാനമാക്കിയാണ് ഇന്ത്യ ഇന്ന് നേതാക്കളെ തെരഞ്ഞെടുക്കുന്നത്. അതികായകര്‍ നയിച്ച പാര്‍ട്ടിയുടെ അധഃപതനമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും നരസിംഹ റാവു അഭിപ്രായപ്പെട്ടു.

ആസാമിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മയും രാഹുലിന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരണവുമായി രംഗത്തിറങ്ങി. 21-ാം നൂറ്റാണ്ടില്‍ എത്തിയിട്ടും പാര്‍ട്ടിയെ വംശാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള അവസരമാണ് രാഹുല്‍ നഷ്ടമാക്കിയതെന്ന് ശര്‍മ്മ പറയുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ഇദ്ദേഹം ഇപ്പോള്‍ ആസാമില്‍ മന്ത്രിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.