CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 44 Seconds Ago
Breaking Now

2 ക്ലാസുകാരിയെ സ്‌കൂളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി കേസ്; 4-ാം ക്ലാസ്, 5-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രതികള്‍

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് കുട്ടിയുടെ അമ്മ ഡോക്ടറെ സമീപിച്ചത്

സ്‌കൂളിലെ വാഷ്‌റൂമില്‍ 2-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായി. ഡല്‍ഹിയിലെ ഷാഹിബാബാദിലെ സ്‌കൂളിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 4-ാം ക്ലാസിലും, 5-ാം ക്ലാസിലും പടിക്കുന്ന രണ്ട് കുട്ടികള്‍ക്കെതിരെയാണ് കേസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ പരാമര്‍ശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോസ്‌കോ ആക്ട് പ്രകാരമാണ് കേസ്.

നവംബര്‍ 8-നാണ് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ചില വസ്തുക്കള്‍ കടത്തിയത്. സ്‌കൂളിലെ വാഷ്‌റൂമില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ വൈകിയെത്തിയപ്പോഴായിരുന്നു പീഡനം. സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ തുടര്‍ച്ചയായി വിളിച്ചെങ്കിലും എത്താന്‍ വൈകുകയായിരുന്നു.

രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വൈകിയതോടെ അടുത്ത് താമസിക്കുന്ന അധ്യാപിക കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ചൊന്നും സംഭവത്തെക്കുറിച്ച് കുട്ടി പരാതി പറഞ്ഞില്ല. എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് കുട്ടിയുടെ അമ്മ ഡോക്ടറെ സമീപിച്ചത്. ഡോക്ടറാണ് കുട്ടിയ്ക്ക് പരുക്കേറ്റിട്ടുള്ളതായി കണ്ടെത്തുന്നത്.

ഇതോടെയാണ് മാതാപിതാക്കള്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നതും കുട്ടി സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതും. 4-ാം ക്ലാസിലും, 5-ാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പീഡനക്കേസില്‍ പ്രതിയായതിന്റെ ഞെട്ടലിലാണ് അധ്യാപകരും മാതാപിതാക്കളും.




കൂടുതല്‍വാര്‍ത്തകള്‍.