CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 21 Seconds Ago
Breaking Now

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ കാനഡയില്‍ നിന്നും യുഎസില്‍ എത്തിയ ഇന്ത്യന്‍ വംശജന് 46 മാസത്തെ ജയില്‍ശിക്ഷ

15-കാരിയെന്ന് ഇയാള്‍ വിശ്വസിച്ച ഒരു പെണ്‍കുട്ടിയുമായി 2017 ജനുവരിയിലാണ് ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിച്ചത്.

അമേരിക്കയില്‍ ആണെന്ന് കരുതി എന്ത് തോന്ന്യാസവും ആകാമെന്ന് കരുതിയ ഇന്ത്യന്‍ വംശജന് ജയില്‍ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാനാണ് 57-കാരനായ ദില്‍ബാഗ് സിംഗ് ക്യാനഡയില്‍ നിന്നും അമേരിക്കയിലേക്ക് സഞ്ചരിച്ചത്. എന്നാല്‍ 15-കാരിയെ കൊതിച്ചുള്ള യാത്രയില്‍ പിടിക്കപ്പെട്ട സിംഗിന് അരിസോണയിലെ ഫെഡറല്‍ കോടതി 46 മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്.

ക്യാനഡ ഒണ്ടാരിയോയില്‍ താമസിക്കുന്ന ദില്‍ബാഗ് സിംഗ് തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 15-കാരിയെന്ന് ഇയാള്‍ വിശ്വസിച്ച ഒരു പെണ്‍കുട്ടിയുമായി 2017 ജനുവരിയിലാണ് ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിച്ചത്. പിന്നീടുള്ള നാല് മാസക്കാലം സൗഹൃദത്തിലാകുകയും, പെണ്‍കുട്ടിയുമായി ലൈംഗികതയ്ക്ക് താല്‍പര്യമുള്ളതും അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു സിംഗിന്റെ ചാറ്റിംഗ്.

മെയ് മാസത്തില്‍ പെണ്‍കുട്ടിയെ നേരില്‍ കാണാനായി സിംഗ് കാനഡയില്‍ നിന്നും അരിസോണയിലേക്ക് വരികയായിരുന്നു. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മറുവശത്ത് പ്രൊജക്ട് സേഫ് ചൈല്‍ഡ്ഹുഡ് അംഗങ്ങളായിരുന്നു സിംഗിനെ കാത്തിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെയാണ് യുഎസ് നീതിന്യായ വിഭാഗം ഇത്തരക്കാരെ കുടുക്കാന്‍ രംഗത്തിറങ്ങിയത്.







കൂടുതല്‍വാര്‍ത്തകള്‍.