CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes Ago
Breaking Now

രാഷ്ട്രീയക്കൊടുങ്കാറ്റിന് ഇടവേള; ഗുജറാത്തില്‍ യഥാര്‍ത്ഥ ചുഴലിക്കാറ്റ് വരുന്നു; തെരഞ്ഞെടുപ്പ് പ്രചരണം തടുത്ത് ഓഖി

ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഹുല്‍ ഗാന്ധിയും പരസ്പരം കൊമ്പുകോര്‍ക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടിന് മുകളില്‍ ആശങ്ക പരത്തി ഓഖി ചുഴലിക്കാറ്റ്. സംസ്ഥാനത്ത് 9-ാം തീയതി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിപുലമായ പ്രചരണ പരിപാടികള്‍  പൊളിച്ചാണ് ഓഖി രാത്രിയോടെ വീശിയടിക്കാന്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരും, സൈന്യവും വരെ ചുഴലിക്കാറ്റിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചൂട് തല്‍ക്കാലം ഒതുങ്ങും.

1600 കീലോമീറ്റര്‍ നീളമുള്ള തീരപ്രദേശമാണ് ഗുജറാത്തിന്റേത്. ഓഖി തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് അഹമ്മദാബാദ്, സൂരത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴയും, കാറ്റും വിതയ്ക്കും. ഇതുമൂലം അമിത് ഷാ, വസുന്ധര രാജെ, യോഗി ആദിത്യനാഥ് എന്നിവരുടെ പരിപാടികള്‍ നിലവില്‍ റദ്ദാക്കി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ പ്രചരണയോഗങ്ങളും റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍മാരുമായി നിതാന്തബന്ധം പുലര്‍ത്തി കാര്യങ്ങള്‍ നേരിടാനുള്ള ഒരുക്കത്തിലാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കജ് കുമാര്‍ വ്യക്തമാക്കി.

13000 ഫിഷിംഗ് ബോട്ടുകള്‍ തീരത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 1000 ബോട്ടുകള്‍ കടലിലുണ്ട്. ഇന്ന് തന്നെ ഇവയെല്ലാം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. തീരപ്രദേശത്തെ സ്‌കൂളുകളും, കോളേജുകളും അടച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് വരെ കനത്ത മഴയാകുമെന്ന പ്രവചനം തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയിലാക്കിയിട്ടുണ്ട്. ജീവനക്കാരെ നിയോഗിക്കുന്നതും, മെഷിനറികള്‍ എത്തിക്കുന്നതും ബുദ്ധിമുട്ടാകും.

ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. തെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും.





കൂടുതല്‍വാര്‍ത്തകള്‍.