CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes 9 Seconds Ago
Breaking Now

ഹണിപ്രീത് ഇന്‍സാന്‍ വെറും പാവം ഉഴിച്ചിലുകാരി; കേസ് വാദിക്കാന്‍ വക്കീലിനെ വെയ്ക്കാന്‍ പോലും കാശില്ലത്രേ!

മൂന്ന് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതോടെയാണ് പണം പിന്‍വലിക്കാന്‍ ഹണിപ്രീത് ബുദ്ധിമുട്ടുന്നത്.

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് ഇന്‍സാന് കേസ് വാദിക്കാന്‍ വക്കീലിനെ ഏര്‍പ്പെടുത്താനുള്ള പണം പോലുമില്ലെന്ന് അവകാശവാദം. റാം റഹീമിനെ പീഡനക്കേസില്‍ ശിക്ഷിച്ചതിന് ശേഷം ഇയാളെ രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയതിലും, കലാപം അഴിച്ചുവിട്ടതിലുമുള്ള പങ്കിനെത്തുടര്‍ന്നാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം മുങ്ങിനടന്ന ശേഷമാണ് ഇവരെ പോലീസ് പിടികൂടിയത്.

റാം റഹീമിന്റെ ശിഷ്യയും, ഉഴിച്ചിലുകാരിയുമാണ് ഹണിപ്രീത്. തന്റെ പേരിലുള്ള കേസ് വാദിക്കാന്‍ വക്കീലിനെ നിയോഗിക്കാനുള്ള കഴിവില്ലെന്ന് അംബാല സെന്‍ഡ്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഇവര്‍ കത്തെഴുതിയത്. ഡിസംബര്‍ 7-ന് കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് കത്ത്. എന്നാല്‍ ബാങ്കില്‍ പണമില്ലാത്തത് കൊണ്ടാണെന്ന് ധരിക്കരുത്. മൂന്ന് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതോടെയാണ് പണം പിന്‍വലിക്കാന്‍ ഹണിപ്രീത് ബുദ്ധിമുട്ടുന്നത്.

അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഹണിപ്രീത് ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി, നേപ്പാള്‍ എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഹണിപ്രീത് കോടിക്കണക്കിന് രൂപയുടെസ്വത്തുനിക്ഷേപങ്ങളുണ്ട്. റാം റഹീം അകത്തായതോടെ ദേരാ സച്ചാ സൗദയുടെ നിക്ഷേപങ്ങള്‍ താഴേക്ക് പതിക്കുകയാണ്. നിക്ഷേപകര്‍ കൈവിട്ട് പോയതോടെ സൗദാ സാമ്രാജ്യം തകരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.