CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 48 Seconds Ago
Breaking Now

ഗുജറാത്തില്‍ വീശിയടിക്കാന്‍ ഓഖിക്ക് ശക്തി പോരാ; ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുന്നു; കുട മടക്കിവെച്ച് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണം പുനരാരംഭിക്കും

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മഴ പെയ്യുന്നതൊഴിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

കേരളത്തെയും, തമിഴ്‌നാടിനെയും, ലക്ഷദ്വീപിനെയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റിന് ഗുജറാത്തില്‍ എത്തിയപ്പോള്‍ ശക്തി ചോര്‍ന്നു. തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്ത് ഓഖി പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക മാറ്റിക്കൊണ്ട് ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി ചുരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് തീരത്ത് മഴ പെയ്യിക്കാന്‍ മാത്രമുള്ള ശക്തിയാകും ഓഖി ചുഴലിക്കാറ്റിനെന്ന് ഇന്ത്യന്‍ മിറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മഴ പെയ്യുന്നതൊഴിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഗുജറാത്തില്‍ വല്‍സാദ്, സൂരത്ത്, നവ്‌സാരി, ബരൂച്, ദാംഗ്, തപി, അമ്രേലി, ഡിയു, ഡാമന്‍, ദാദ്ര, നഗര്‍ ഹവേലി ജില്ലകളില്‍ ഇന്ന് രാവിലെ മുതല്‍ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തിറങ്ങുകയെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് ഗുജറാത്തിലും, മധ്യപ്രദേശിലും ഈ മഴ ലഭിക്കും. ഗ്രേറ്റര്‍ മുംബൈ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്രയിലെ ഇടങ്ങളിലും മഴ പെയയ്ും. ഓഖി ചുഴലിക്കാറ്റ് പ്രകൃതിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ശക്തി ക്ഷയിക്കുന്നത്. 

ഓഖി ചുഴലിക്കാറ്റ് ഗുജറാത്തില്‍ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഈ മാസം 9-ന് ആരംഭിക്കാനിരിക്കെ തയ്യാറെടുപ്പുകളെ ബാധിക്കുമെന്നായിരുന്നു ആശങ്ക. സ്ഥിഗതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസൂക്ഷ്മം വീക്ഷിച്ച് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ പ്രചരണ പരിപാടികള്‍ ഇന്നലെ മോശം കാലാവസ്ഥ മൂലം റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടടുത്തെത്തിയ ഘട്ടത്തില്‍ മുന്നേറാന്‍ അവസാന ഘട്ട പ്രചരണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കാത്തിരിക്കവെയാണ് ഓഖി ആശങ്ക ഉയര്‍ത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.