CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 20 Seconds Ago
Breaking Now

കളിച്ച് കളിച്ച് മുറത്തില്‍ കയറിക്കൊത്താന്‍ ജിഹാദികള്‍; പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി; ഡൗണിംഗ് സ്ട്രീറ്റില്‍ ബോംബുമായി എത്തിയ 2 മുസ്ലീം പുരുഷന്‍മാരെ അറസ്റ്റ് ചെയ്തു; ബ്രിട്ടനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എംഐ5

മാര്‍ച്ച് മുതല്‍ ഇത് ഒന്‍പതാം തവണയാണ് രാജ്യത്തെ ഭീകരാക്രമണം തടയുന്നതെന്ന് തീവ്രവാദ വിരുദ്ധ മേധാവികള്‍ വ്യക്തമാക്കി.

രാജ്യം ഈ വാര്‍ത്തയറിഞ്ഞ് ഞെട്ടലിലാണ്. ജിഹാദികള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് എത്തിയെന്നും ഈ ശ്രമം അധികൃതര്‍ തകര്‍ത്തെന്നുമുള്ള എംഐ5 വെളിപ്പെടുത്തലാണ് ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്. പ്രധാനമന്ത്രിയെ വധിക്കാനുള്ള ഇസ്ലാമിക് ജിഹാദികളുടെ പദ്ധതിയാണ് സുരക്ഷാ സര്‍വ്വീസുകള്‍ പൊളിച്ചത്. നവീനമായ ബോംബും, ആത്മഹത്യാ വെസ്റ്റും, കത്തികളുമായി എത്തിയ രണ്ട് മുസ്ലീം പുരുഷന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. ഒരു ബാഗെന്ന പോലെ കൈയില്‍ പിടിച്ച ബോംബ് പൊട്ടിക്കാനായിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ബോംബ് പൊട്ടിയ ശേഷമുള്ള ആശങ്കയ്ക്കിടെ തെരേസ മേയെ തീര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി!

സ്‌കോട്ട്‌ലണ്ട് യാര്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ്, എംഐ5 എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണ് ജിഹാദികളുടെ പദ്ധതി പൊളിച്ചത്. അക്രമം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടതായി വ്യക്തമായതോടെ യുവാക്കളെ തോക്കിന്‍മുനയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികളാണെങ്കിലും സ്‌ഫോടനവസ്തുക്കള്‍ സ്വരൂപിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ലെന്നാണ് കരുതുന്നത്. ഈ വര്‍ഷം യുകെയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 36 നിരപരാധികളുടെ ജീവന്‍ നഷ്ടമായിരുന്നു. എന്നാല്‍ രാജ്യം നേരിടുന്ന ഭീഷണി തീരെചെറുതല്ലെന്നാണ് പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

മാര്‍ച്ച് മുതല്‍ ഇത് ഒന്‍പതാം തവണയാണ് രാജ്യത്തെ ഭീകരാക്രമണം തടയുന്നതെന്ന് തീവ്രവാദ വിരുദ്ധ മേധാവികള്‍ വ്യക്തമാക്കി. തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സുരക്ഷാ ഏജന്‍സികള്‍ 22 തീവ്രവാദി അക്രമണങ്ങള്‍ക്ക് തടയിട്ടു. ഇതുമായി ബന്ധപ്പെട്ട് 500 കേസുകളാണ് ഇപ്പോഴും അന്വേഷണത്തിലുള്ളത്. 3000 പേര്‍ സജീവമായി തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നും, 20000 പേര്‍ പിന്തുണ നല്‍കുന്നവരുമാണെന്ന് കണ്ടെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ അടുത്ത് വരവെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ പ്രധാനമന്ത്രിക്കെതിരെ ഉണ്ടായ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കിയത്. 

പ്രധാനമന്ത്രിയെ തന്നെ ലക്ഷ്യംവെയ്ക്കുന്ന ഭീകരവാദികള്‍ ബ്രിട്ടനില്‍ ഉണ്ടെന്ന വസ്തുത ഏറെ ഞെട്ടിക്കുന്നതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.