CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 5 Seconds Ago
Breaking Now

കൃഷിയിടത്തില്‍ നിന്ന് കിട്ടിയ ' നിധി' കാണിച്ച് വിശ്വസിപ്പിച്ചു ; പാണാവള്ളിയിലെ സഹോദരങ്ങള്‍ മരിച്ചത് നിധി വാങ്ങുന്നതിനുള്ള യാത്രയില്‍

രണ്ടാഴ്ചയ്ക്ക് മുമ്പ് ഇവര്‍ക്കൊപ്പം കൊല്‍ക്കത്തയ്ക്ക് പോയ സുധീറാണ് സൂചന നല്‍കിയത്.

ബിസിനസ് ആവശ്യത്തിനായി ബംഗാളിലേക്ക് പോയ സഹോദരന്മാരായ മാമച്ചനും കുഞ്ഞുമോനും വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് .സ്വര്‍ണ്ണ ബിസിനസ്സിനല്ല നിധി വാങ്ങാനായിരുന്നു ഇവരുടെ യാത്രയെന്ന് ആദ്യ യാത്രയില്‍ കൂടെപോയ യുവാവ് വെളിപ്പെടുത്തി.രണ്ടാഴ്ചയ്ക്ക് മുമ്പ് ഇവര്‍ക്കൊപ്പം കൊല്‍ക്കത്തയ്ക്ക് പോയ സുധീറാണ് സൂചന നല്‍കിയത്.

കൊല്‍ക്കത്തയിലെ ഉള്‍പ്രദേശത്ത് ഒരു കൂട്ടര്‍ക്ക് നിധി കിട്ടിയിട്ടുണ്ടെന്ന് മാമ്മച്ചന്‍ സുധീറിനോട് പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെ കിട്ടിയതാണ് .കുറഞ്ഞ വിലയ്ക്ക് അതു കിട്ടുമെന്ന് പറഞ്ഞു.സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കാനാണ് തന്നെ കൂട്ടിയത് .കൊല്‍ക്കത്തയില്‍ ഹൗറപ്പാലത്തിന് സമീപമുള്ള ലോഡ്ജിലാണ് താമസിപ്പിച്ചത്.പിറ്റേന്ന് രണ്ടു ബസുകള്‍ കയറി ഒരു സ്ഥലത്തെത്തി.രണ്ടു മണിക്കൂറോളം സമയമെടുത്തു.ഒരു ബസില്‍ നമ്പര്‍ 12 എന്നെഴുതിയിരുന്നു.ബസില്‍ നിന്നിറങ്ങിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.ഏറെ നേരം വയലിലൂടെ സഞ്ചരിച്ച് കുടിലിലെത്തി.പാണാവള്ളി പള്ളിവെളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ബംഗാളിയേയും അവിടെ കണ്ടു.ഇകത്ത് കടന്നപ്പോള്‍ ഗേറ്റ് പൂട്ടി.തുടര്‍ന്ന് ഇരുട്ടില്‍ ചെമ്പ് പാത്രത്തില്‍ നിന്ന് വയോധികനായ ഒരാളാണ് നിധി കിട്ടിയ തങ്കനാണയങ്ങള്‍ പുറത്തെടുത്തത് .490 നാണയങ്ങള്‍ കാണിച്ചു.മൂന്നെണ്ണം പരിശോധിച്ചു.അവ സ്വര്‍ണ്ണമായിരുന്നു.വില പറഞ്ഞ് ഉറപ്പിച്ചെങ്കിലും സ്വര്‍ണ്ണം വാങ്ങാതെ അടുത്ത വരവിന് വാങ്ങാമെന്ന് പറഞ്ഞു മടങ്ങി.

രണ്ടുഗ്രാമിന്റെ സ്വര്‍ണ്ണ നാണയത്തിന് 1300 രൂപയാണ് അവര്‍ ചോദിച്ചത്.നാട്ടിലെച്ചാല്‍ 4500 രൂപയോളം വില കിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു മാമ്മച്ചനും കുഞ്ഞുമോനും.സഹോദരങ്ങള്‍ ഈ വിഷയത്തില്‍ തര്‍ക്കമുണ്ടായി.താന്‍ ഇവര്‍ക്കൊപ്പം ഭയന്നാണ് കഴിഞ്ഞതെന്നും സുധീര്‍ പറഞ്ഞു.

പന്തികേട് മനസിലാക്കി താന്‍ സഹോദരന്മാരോട് വേഗം സ്ഥലം വിടാമെന്ന് പറഞ്ഞു.എന്നാല്‍ ഫലിച്ചില്ല.ഈ യാത്രയില്‍ തന്നെ വിളിച്ചിരുന്നു.പറ്റില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.