CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 19 Seconds Ago
Breaking Now

കിട്ടിയത് മതിയായില്ല ,ഒരു കോടി സ്ത്രീധനം ചോദിച്ചു ; ഡോക്ടര്‍ വധു വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരന് തിരിച്ചടി നല്‍കി

താലിക്കെട്ടിന് തൊട്ടുമുമ്പ് വരന്റെ കുടുംബക്കാര്‍ ഒരു കോടി രൂപ സ്ത്രീധനം ചോദിച്ചതോടെ കല്യാണം വേണ്ടെന്ന തീരുമാനത്തില്‍ വധുവെത്തി.

പ്രതികരിക്കാതെ പോയാല്‍ സ്ത്രീധനമെന്ന ആപത്ത് കൂടുതല്‍ സ്ത്രീകളുടെ ജീവിതത്തെ സാരമായി ബാധിക്കും.ഇപ്പോഴിതാ ദന്തഡോക്ടറായ വധുവിന്റെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിക്കുകയാണ് ഏവരും.വിവാഹത്തിന് തൊട്ടുമുമ്പ് വരന്‍ ഒരു കോടി രൂപയാണ് സ്ത്രീധനം ചോദിച്ചത് .ഇതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജിലെ സീനിയര്‍ പ്രൊഫസറായ ഡോ.അനില്‍ സക്‌സേനയുടെ മകള്‍ ഡോ.റാഷിയും മുറാദാബാദ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാഖം മധോക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ താലിക്കെട്ടിന് തൊട്ടുമുമ്പ് വരന്റെ കുടുംബക്കാര്‍ ഒരു കോടി രൂപ സ്ത്രീധനം ചോദിച്ചതോടെ കല്യാണം വേണ്ടെന്ന തീരുമാനത്തില്‍ വധുവെത്തി.

നേരത്തെ വരന് വധുവിന്റെ വീട്ടുകാര്‍ ഒരു കാറും സ്വര്‍ണ്ണനാണയങ്ങളും, 35 ലക്ഷം വിലവരുന്ന സമ്മാനങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വരന്റെ വീട്ടുകാര്‍ വലിയ തുക സ്ത്രീധനമായി ചോദിച്ചത്. വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വധു വരന്റേയും കുടുംബത്തിന്റെയും ആര്‍ത്തിയ്ക്ക് നിന്ന് കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്.

തുടര്‍ന്ന് റാഷി, സാഖത്തെ വിളിച്ച് ചോദിച്ചെങ്കിലും ഇയാള്‍ തന്റെ ആവശ്യത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ല. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ നല്‍കിയശേഷമാണ് കല്യാണത്തില്‍ പെട്ടെന്നുണ്ടായ പിന്മാറ്റം. നയാപുര പൊലീസ് സ്റ്റേഷനില്‍ വരനും വീട്ടുകാര്‍ക്കുമെതിരെ ഡോ. സക്‌സേന പരാതി നല്‍കിയിട്ടുണ്ട്. പണത്തോട് ആര്‍ത്തിയുള്ള വരനെ തനിക്ക് വേണ്ടെന്ന് ഡോ.റാഷി പറഞ്ഞതിനെ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനത്തിന് പിന്തുണയുമായി എത്തി.വരന്റെ വീട്ടുകാര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല മറുപടിയായിരുന്നു ഈ പിന്മാറ്റം.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.