CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 21 Minutes 45 Seconds Ago
Breaking Now

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അഞ്ച് വര്‍ഷത്തിന് ശേഷം ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഏറ്റവും വലിയ വര്‍ദ്ധനവ്; 3.4% നിരക്ക് കൂട്ടും

യാത്രക്കാരുടെ പല്ല് അടിച്ച് കൊഴിക്കുന്ന തരത്തിലുള്ളതാണ് നിരക്ക് വര്‍ദ്ധനവെന്ന് റെയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. നിരക്കുകള്‍ 3.4 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 2013-ന് ശേഷം നടപ്പാക്കുന്ന നിരക്ക് വര്‍ദ്ധനവ് ജനുവരി 2 മുതല്‍ നടപ്പാക്കും. സീസണ്‍ ടിക്കറ്റുകള്‍, അണ്‍റേഗുലേറ്റഡ് ടിക്കറ്റുകള്‍ എന്നിവയെയെല്ലാം നിരക്ക് വര്‍ദ്ധനവ് ബാധിക്കും. കമ്പനികളെ സന്തോഷിപ്പിക്കുന്ന തീരുമാനം യാത്രക്കാരെ നിരാശരാക്കുന്നതാണ്.

നിരക്ക് വര്‍ദ്ധനവിലൂടെ ലഭിക്കുന്ന തുക റെയില്‍ ശൃംഖയില്‍ നിക്ഷേപിക്കാമെന്നാണ് കമ്പനി മേധാവികള്‍ അവകാശപ്പെടുന്നത്. റെഗുലേറ്റഡ് നിരക്കുകളില്‍ ജൂലൈയിലെ റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്‌സ് പ്രകാരം 3.6 ശതമാനം പരിധി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 12 മാസക്കാലത്തിനിടെ കൃത്യസമയം പാലിച്ച ട്രെയിനുകളുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഒന്‍പത് ട്രെയിനില്‍ ഒന്ന് വീതം സമയം പാലിക്കാതെ കടന്നുപോകുന്നുവെന്ന് റെയില്‍ ഇന്‍ഡസ്ട്രി പംക്ച്വാലിറ്റി ടാര്‍ജറ്റ് വ്യക്തമാക്കുന്നു.

കമ്മ്യൂട്ടര്‍ സര്‍വ്വീസുകളില്‍ ചുരുങ്ങിയത് 5 മിനിറ്റും, ദീര്‍ഘദൂര യാത്രകളില്‍ 10 മിനിറ്റെങ്കിലും ട്രെയിനുകള്‍ വൈകിയെത്തുന്നു. യാത്രക്കാരുടെ പല്ല് അടിച്ച് കൊഴിക്കുന്ന തരത്തിലുള്ളതാണ് നിരക്ക് വര്‍ദ്ധനവെന്ന് റെയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ ആരോപിച്ചു. പൊതുമേഖലാ ജീവനക്കാര്‍ ശമ്പളവര്‍ദ്ധനവില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ നിരക്ക് വര്‍ദ്ധനവ് കത്തിക്കുത്തിന് തുല്യമാണെന്ന് ജനറല്‍ സെക്രട്ടരി മിക്ക് ക്യാഷ് പറഞ്ഞു. സ്വകാര്യ ട്രെയിന്‍ കമ്പനികള്‍ ബാങ്കിലേക്ക് ചിരിച്ച് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





കൂടുതല്‍വാര്‍ത്തകള്‍.