CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes Ago
Breaking Now

പിക്സൽ ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ വൻ ഓഫർ....

ഗൂഗിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് പിക്സൽ ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ വൻ ഓഫർ. പിക്സൽ 2, പിക്സൽ 2 എക്സ് എൽ ഹാൻഡ്സെറ്റുകൾക്കാണ് വൻ ഓഫർ. ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിങ് ഡേയ്സ് സെയിൽസിലാണ് സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നല്‍കുന്നത്. ഡിസംബർ 7 നാണ് വില്‍പന തുടങ്ങുന്നത്.

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 61,000 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ 2 ഇപ്പോൾ വി‍ൽക്കുന്നത് 39,999 രൂപയ്ക്കാണ്. ഡിസ്കൗണ്ടായി 11,001 രൂപയും ക്രഡിറ്റ് കാർഡിൽ 10,000 രൂപയും ഇളവ് നല്‍കുന്നു. ഇതിനു പുറമെ എക്സ്ചേഞ്ച് ഓഫറായി 18,000 രൂപയുടെ ഇളവും ലഭിക്കും. അങ്ങനെ വരുമ്പോൾ 21,999 രൂപയ്ക്ക് ഗൂഗിളിന്റെ പ്രീമിയം ഫോൺ സ്വന്തമാക്കാം.

പിക്സല്‍ 2 5 ഇഞ്ച് സിനിമാറ്റിക് 127എംഎം ഫുള്‍ എച്ഡി ഡിസ്‌പ്ലേയാണ്. ബാറ്ററി 2700 എംഎഎച്ചാണ്. പിക്‌സല്‍ 2 എക്സ് എല്ലില്‍  6 ഇഞ്ച് ക്യൂഎച്ച്ഡി+ (2880 x 1440) പിഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് (538പിപിഐ) 18:9 അനുപാതം. 3520 എംഎഎച്ചാണ് ബാറ്ററി. ബാക്കി ഹാര്‍ഡ്‌വെയര്‍ ഇരു മോഡലുകള്‍ക്കും ഒരു പോലെയാണ്.

രണ്ടു മോഡലുകളുടെയും സ്‌ക്രീനിന് 3ഡി കോണിങ് ഗൊറില ഗ്ലാസ് 5 ആണ്.




കൂടുതല്‍വാര്‍ത്തകള്‍.