CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 29 Seconds Ago
Breaking Now

ഉച്ചത്തിൽ വായിക്കുന്ന കുട്ടികളില്‍ ഒാർമ ശക്തി കൂടും

സ്​കൂളിലെ പാഠങ്ങൾ നിങ്ങളുടെ കുട്ടികൾക്ക്​ ഒാർത്തെടുക്കാൻ കഴിയുന്നില്ലേ? എന്നാൽ ഇനി മുതൽ അവരോട് ഉച്ചത്തിൽ വായിക്കാൻ പറഞ്ഞോളൂ.​ ഇങ്ങിനെ ചെയ്യുന്നത് മൂലം വാക്കുകൾ ദീർഘകാലം ഒാർമയിൽ നിൽക്കാൻ സഹായിക്കുമെന്നാണ്​ പഠനങ്ങൾ പറയുന്നത്. ഒരേസമയം ഒരാൾ സംസാരിക്കുന്നതും കേൾക്കുന്നതും ഒാർമ വർധിപ്പിക്കാൻ സഹായകമാകും. ഒരുവാക്കിൽ സജീവ ശ്രദ്ധ ചെലുത്തിയാൽ അത്​ ദീർഘകാല ഒാർമയിൽ വ്യക്​തമായി നിൽക്കും.

മെമ്മറി ജേണലിൽ ആണ്​ പഠനം പ്രസിദ്ധീകരിച്ചത്​. നാല്​ തരം പഠന രീതികൾ ഉപയോഗിച്ചാണ്​ പഠനം നടത്തിയത്​. നിശബ്​ദ വായന, ഒരാൾ വായിക്കുന്നത്​ കേട്ടിരിക്കുക, ഒരാൾ വായിച്ചത്​ റൊക്കോർഡ്​ ചെയ്​ത്​ കേൾക്കുക, തൽസമയം ഉച്ചത്തിൽ വായിക്കൽ എന്നീ രീതികളിലൂടെയായിരിന്നു ഒാർമ സംബന്ധിച്ച പഠനം. ഇതിൽ ഉച്ചത്തിലുള്ള വായനയാണ്​ മികച്ച ഒാർമ ശക്​തി നൽകുന്നതെന്ന്​ കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.