CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 1 Seconds Ago
Breaking Now

ചികിത്സകള്‍ വിഫലമായി; ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ആ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

വാര്‍ത്ത വിവാദമായതോടെ രണ്ട് ഡോക്ടര്‍മാരെ മാക്‌സ് ഹോസ്പിറ്റല്‍ പുറത്താക്കിയിരുന്നു.

ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ ശേഷം ജീവനോടെ തിരിച്ചെത്തിയ വിവാദ ശിശു മരണത്തിന് കീഴടങ്ങി. സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഇതിന് ശേഷം 5 ദിവസത്തോളം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ഗര്‍ഭകാലം തികയും മുന്‍പാണ് ആഷിഷ്, വര്‍ഷ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്. മാക്‌സ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ കുട്ടികള്‍ മരിച്ചതായി വിധിയെഴുതി. കുട്ടികളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോഴാണ് ഒരു കുഞ്ഞിന്റെ അനക്കം മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ അടുത്തുള്ള അഗര്‍വാള്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.

കുട്ടിയെ രക്ഷിക്കാന്‍ പരമാവധി ചെയ്‌തെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ പ്രതീക്ഷകള്‍ അവസാനിച്ചെന്ന് അഗര്‍വാള്‍ ആശുപത്രിയിലെ ഡോ. സന്ദീപ് ഗുപ്ത വ്യക്തമാക്കി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. കുഞ്ഞിന്റെ അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതോടെയാണ് ജീവന്‍ നഷ്ടമായത്. 22-23 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ജീവനോടെ രക്ഷപ്പെടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡോ. ഗുപ്ത കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെക്കുറിച്ചുള്ള വാര്‍ത്ത വിവാദമായതോടെ രണ്ട് ഡോക്ടര്‍മാരെ മാക്‌സ് ഹോസ്പിറ്റല്‍ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും, പോലീസും കേസ് അന്വേഷിക്കുന്നുണ്ട്.







കൂടുതല്‍വാര്‍ത്തകള്‍.