CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 46 Seconds Ago
Breaking Now

മകന് പ്രമുഖ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചില്ല; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ പിതാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു?

തീപ്പെട്ടി കൈയില്‍ പിടിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ തീപ്പെട്ടി കത്തി ദേഹത്ത് തീപടരുകയായിരുന്നു.

മക്കളെ മികച്ച സ്‌കൂളില്‍ ചേര്‍ക്കുന്നത് പലര്‍ക്കും ഒരു അഭിമാനപ്രശ്‌നമാണ്. മാതാപിതാക്കള്‍ ഇതിനായി നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ സമൂഹത്തിലുള്ളത്. എന്നാല്‍ ആഗ്രഹിച്ച സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതിന് ആത്മഹത്യ ചെയ്യുകയെന്ന് വെച്ചാല്‍ അതല്‍പ്പം കടന്ന കൈയാണ്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ 35-കാരന്‍ റിതേഷ് കുമാറാണ് ആത്മഹത്യ ചെയ്തത്.

നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളില്‍ മകന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രദേശത്തെ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരന്‍ റിതേഷില്‍ നിന്നും പണം വാങ്ങിയിരുന്നു. 6 ലക്ഷം രൂപ നല്‍കിയാല്‍ പ്രമുഖ സ്വകാര്യ സ്‌കൂളില്‍ സീറ്റായിരുന്നു വാഗ്ദാനം. ഇതില്‍ 2.5 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയെങ്കിലും പറഞ്ഞ സീറ്റ് നേടിക്കൊടുക്കാന്‍ ആദിത്യ ബജാജിന് സാധിച്ചില്ല. ഇതോടെ ബജാജില്‍ നിന്നും പണം റിതേഷ് തിരികെ ആവശ്യപ്പെട്ടു.

ആഗസ്റ്റില്‍ 1.25 ലക്ഷം തിരികെ കൊടുത്ത ബജാജ് അടുത്ത വര്‍ഷം സീറ്റ് നല്‍കാമെന്ന് വീണ്ടും വാഗ്ദാനം ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കിയാല്‍ മതിയെന്നായിരുന്നു റിതേഷിന്റെ നിലപാട്. കുറച്ച് ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും റിതേഷ് ഇതിന് തയ്യാറായില്ല. ബജാജിന്റെ ഓഫീസില്‍ പെട്രോളുമായി എത്തിയ റിതേഷ് ഇയാളെ ഭീഷണിപ്പെടുത്താന്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ചു. തീപ്പെട്ടി കൈയില്‍ പിടിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ തീപ്പെട്ടി കത്തി ദേഹത്ത് തീപടരുകയായിരുന്നു.

റിതേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബജാജിന് ഗുരുതരമായി പരുക്കേറ്റു. കടുത്ത പൊള്ളലേറ്റ റിതേഷ് അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. എന്നാല്‍ ബജാജിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ റിതേഷിന്റെ ഭാര്യ തയ്യാറല്ല. ബജാജ് സമാനമായ രീതിയില്‍ മറ്റ് രക്ഷിതാക്കളെ പറ്റിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.