CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes Ago
Breaking Now

അപ്പോള്‍ ഇതിനാണല്ലേ വിശ്രമം ചോദിച്ച് വാങ്ങിയത്; വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ വിവാഹം ഈ മാസം ഇറ്റലിയില്‍ നടക്കുമെന്ന്!!!

ക്രിക്കറ്റ് താരങ്ങളെയൊന്നും വിവാഹത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ്മ വിവാഹം ഈ മാസം നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം പ്രണയജോഡികള്‍ ഡിസംബര്‍ രണ്ടാം ആഴ്ച വിവാഹിതരാകുമെന്നാണ് അഭ്യൂഹം. ഡിസംബര്‍ 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ വിവാഹച്ചടങ്ങുകള്‍ ഇറ്റലിയില്‍ വെച്ച് നടക്കുമെന്നും വിരാട് നാളെ യാത്ര തിരിക്കുമെന്നും പറയപ്പെടുന്നു.

ദേശീയ മാധ്യമങ്ങളാണ് വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി അനുഷ്‌കയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച അനുഷ്‌കയുടെ വീട്ടില്‍ സബ്യസാചി സന്ദര്‍ശിച്ചിരുന്നു. വിരാടിന്റെ കുടുംബവും, സുഹൃത്തുക്കളും ഇറ്റലിയില്‍ താമസത്തിനുള്ള ഒരുക്കങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹം ഇറ്റലിയിലെ മിലാനില്‍ നടത്താനാണത്രേ പദ്ധതി.

ക്രിക്കറ്റ് താരങ്ങളെയൊന്നും വിവാഹത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ചടങ്ങ് സ്വകാര്യമായി നടത്തുകയാകാം ലക്ഷ്യം. ഡിസംബര്‍ 21-ന് മുംബൈയില്‍ നടക്കുന്ന റിസ്പഷനിലേക്ക് ഇരുവരെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വെറും പ്രചരണങ്ങളാണെന്ന നിലപാടിലാണ് അനുഷ്‌കയുടെ പബ്ലിസിസ്റ്റ്. താരം ഒരു ഇടവേള എടുക്കുന്നുവെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇവര്‍ പുറത്തുവിടുന്നില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഇരുവരുടെയും വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നെങ്കിലും സംഗതി നടന്നില്ല. വിരാട് കോഹ്‌ലി വിശ്രമം ആവശ്യപ്പെട്ട് വാങ്ങിയ സ്ഥിതിക്ക് വിവാഹത്തിന് വേണ്ടിയാകുമോ എന്നാണ് സംശയം!





കൂടുതല്‍വാര്‍ത്തകള്‍.