CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 14 Seconds Ago
Breaking Now

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ; ഓഖി ചുഴലിക്കാറ്റില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഫുള്‍ മാര്‍ക്ക് നല്‍കി ഗവര്‍ണര്‍

കേരള സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് കേരളാ ഗവര്‍ണര്‍ പി. സദാശിവമാണ്.

ഓഖി ചുഴലിക്കാറ്റ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കുരുക്കിയപ്പോള്‍ ദുരിതബാധിതരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കാണാന്‍ എത്തിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ദുരിതത്തില്‍ അകപ്പെട്ടവരെ നേരില്‍ കാണാന്‍ പോയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും മുഖ്യന്‍ ആരോപണങ്ങളെ അവഗണിച്ചു. നാട്ടുകാരുടെ മുന്നില്‍ ഷോ കാണിക്കാനല്ല ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കുകയാണ് വേണ്ടതെന്നായിരുന്നു നിലപാട്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് കേരളാ ഗവര്‍ണര്‍ പി. സദാശിവമാണ്.

കേരള തീരത്ത് ദുരിതം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. ഗവര്‍ണറുടെ പ്രത്യേക ക്ഷണപ്രകാരമാണ് പിണറായി വിജയന്‍ രാജ്ഭവനിലെത്തിയത്. കേരള സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടെന്നും, ഇതിനെ അഭിനന്ദിക്കുന്നതുമായി ഗവര്‍ണര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ച നടപടിയെയും ഗവര്‍ണര്‍ പ്രശംസിച്ചു.

ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരിടാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അയല്‍സംസ്ഥാനങ്ങളില്‍ ചെന്നിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.