CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 5 Seconds Ago
Breaking Now

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണം; സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍

ബ്രിട്ടീഷ് കോളനി അധികൃതര്‍ പഞ്ചാബില്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെയാണ് നിറയൊഴിച്ചത്

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ യുകെ ഇന്ത്യയോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയില്‍ 400-ഓളം സിഖുകാരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പേരില്‍ ഔദ്യോഗികമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമാണ് കൂട്ടക്കൊലയെന്ന് അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച സാദിഖ് ഖാന്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് കോളനി അധികൃതര്‍ പഞ്ചാബില്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെയാണ് 50-ഓളം സൈനികര്‍ നിറയൊഴിച്ചത്. എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കണക്കില്‍ ഇപ്പോഴും തര്‍ക്കം അവസാനിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് മാറിമാറി വന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ഔദ്യോഗികമായി മാപ്പ് പറയാത്തത് വലിയ തെറ്റാണെന്ന് സാദിഖ് ഖാന്‍ വ്യക്തമാക്കി.

ഈ സമയത്തെങ്കിലും സര്‍ക്കാര്‍ മാപ്പ് പറയുമെന്നാണ് കരുതുന്നത്. അമൃത്സറിലും, ഇന്ത്യയിലും സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുക. ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി അംഗമായ സാദിഖ് ഖാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കുരുക്കിലാക്കുകയാണ്. ബ്രിട്ടീഷ് ചരിത്രത്തിലെ നാണക്കേടാണ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയെന്ന് മുന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനകാലത്ത് അറിയിച്ചിരുന്നതായി ഹോം ഓഫീസ് വിശദീകരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.