CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 8 Seconds Ago
Breaking Now

ജോര്‍ജ്ജ് രാജകുമാരന്‍ പഠിക്കുന്ന സ്‌കൂള്‍ വിലാസം രഹസ്യമായി കൈമാറിയയാള്‍ പിടിയില്‍ ; ഇയാള്‍ ഭീകരര്‍ക്ക് കൈമാറിയത് രാജ്യത്തെ പ്രധാനപ്പെട്ട പല വിവരങ്ങളും

സ്‌കൂള്‍ നേരത്തെ തുടങ്ങുമെന്നും രാജകുടുംബത്തിനെ പോലും വെറുതെ വിടരുതെന്നും ഇയാള്‍ സന്ദേശമയച്ചു

ബ്രിട്ടന്റെ മൂന്നാം തലമുറ കിരീടാവകാശിയായ ജോര്‍ജ്ജ് രാജകുമാരനെ പറ്റിയുള്ള വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ രഹസ്യമായി കൈമാറിയ ആള്‍ക്കെതിരെ നടപടി.4 വയസ്സുകരാനായ ജോര്‍ജ്ജിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ മെസേജിങ് ആപ്പ് ആയ ടെലഗ്രാമിലൂടെയാണ് കൈമാറിയത് .സന്ദേശമയച്ച 31 കാരന്‍ ഹുസ്‌നൈന്‍ റാഷിദിനെതിരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഭീകര വാദ കുറ്റം ചുമത്തി.

നേരത്തെ ഐഎസിന്റെ പുതിയ ഹിറ്റ് ലിസ്റ്റില്‍ ജോര്‍ജ് രാജ കുമാരനേയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഐഎസ് പ്രചരണങ്ങള്‍ നടത്തിയിരുന്നു.വില്യം രാജ കുമാരന്റേയും കെയ്റ്റ് മിഡില്‍ ടണിന്റെയും മകനായ ജോര്‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്‌കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യ കേന്ദ്രത്തിലേക്ക് അയച്ചത്.അയയ്ക്കുന്ന സന്ദേശങ്ങളെല്ലാം എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിരുന്നതിനാല്‍ ഒരാള്‍ക്കും ഈ സന്ദേശം വായിച്ചെടുക്കാനാകില്ല .കഴിഞ്ഞ നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച് റാഷിദ് പിടിയിലായത് .ഐഎസില്‍ ചേരുന്നതിന് വേണ്ടി ഇയാള്‍ സിറിയയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് പിടിയിലായത് .

ഭീകരന്റെ നിഴല്‍ ചിത്രത്തിനൊപ്പം കുഞ്ഞു ജോര്‍ജിന്റെ ചിത്രവും നല്‍കിയത് ഞെട്ടിക്കുന്ന സംഭവമെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.സ്‌കൂള്‍ നേരത്തെ തുടങ്ങും എന്ന സന്ദേശവും ഒപ്പം സ്‌കൂള്‍ വിലാസവും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട് .രാജകുടുംബത്തിനെ പോലും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട് .ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണ സംഘം പറയുന്നു.ആക്രമണത്തിന് മുമ്പായി ഭീകരര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടേയും വിവരങ്ങള്‍ സന്ദേശങ്ങളായി അറിയിക്കുന്നുണ്ട് .യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടേയും വിവരങ്ങളും റാഷിദ് കൈമാറിയിരുന്നു.റാഷിദിനെ ഡംസബര്‍ 20 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.