CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 29 Seconds Ago
Breaking Now

സിയാങിലെ ജലം ഉപയോഗിക്കാനാകുന്നില്ല ; ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ഇന്ത്യ

ഈ പ്രദേശത്തുള്ളവര്‍ ഉറപ്പിച്ചു പറയുന്നു ഇതിനുമുമ്പൊരിക്കലും ഈ നദി കറുത്ത് ഒഴുകിയിട്ടില്ലെന്ന് .

വടക്കന്‍ അരുണാചല്‍ പ്രദേശിലുള്ളവര്‍ക്ക് ഇനി സിയാങ് നദിയിലെ ജലം ഉപയോഗ ശൂന്യമാണ് .നദിയിലെ ജലം ചൈന പ്രത്യേക തുരങ്കം നിര്‍മ്മിച്ച് ചൈന ഊറ്റിയെടുക്കുകയാണെന്ന സംശയം ബലപ്പെടുന്നു.കറുത്തിരുണ്ട നിറത്തില്‍ ഒഴുകികൊണ്ടിരിക്കുന്ന വെള്ളം പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായെന്ന് വിദഗ്ധര്‍ .ഈ ജലം കുടിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് .ഇന്ത്യ ഈ ആരോപണം ഉന്നയിക്കുമ്പോഴെല്ലാം ചൈന ഒഴിഞ്ഞുമാറുകയാണ് .എന്നാല്‍ ഈ പ്രദേശത്തുള്ളവര്‍ ഉറപ്പിച്ചു പറയുന്നു ഇതിനുമുമ്പൊരിക്കലും ഈ നദി കറുത്ത് ഒഴുകിയിട്ടില്ലെന്ന് .

ടിബറ്റിലൂടെ ഒഴുകിയാണ് നദി ഇന്ത്യയിലെത്തുന്നത്.അരുണാചല്‍ പ്രദേശിലൂടെ 230 കിലോമീറ്റര്‍ ഒഴുകുന്നുണ്ട് .അനുവദനീയമായ അളവില്‍ കൂടുതല്‍ ഇരുമ്പിന്റെ അംശം ജലത്തിലുണ്ട് .കഴിഞ്ഞ മാസം സിമന്റ് പരുവത്തിലുള്ള വസ്തുക്കള്‍ കലങ്ങി മറിയുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് വെള്ളം കേന്ദ്ര ജല കമ്മീഷനിലേക്ക് ഗുണമേന്മ പരിശോധിക്കാന്‍ അയച്ചിരിക്കുന്നത്.

സിയാങ് നദിയിലെ വെള്ളം ഇങ്ങനെ ഒഴുകാന്‍ കാരണം ചൈനയാണെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പറയുന്നു.ചൈനയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് കേന്ദ്രത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.നവംബര്‍ഫെബ്രുവരിയില്‍ നല്ല തെളിനീരു പോലെ ഒഴുകുന്ന ജലമാണ് കറുത്തിരുണ്ട് ഒഴുകുന്നതെന്നും അദ്ദേഹം പറയുന്നു.നദിയുടെ തുടക്കത്തില്‍ എവിടെയോ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജലം മലിനമാകാന്‍ കാരണമെന്നാണ് ഇന്ത്യയുടെ സംശയം.

 




കൂടുതല്‍വാര്‍ത്തകള്‍.