CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 28 Seconds Ago
Breaking Now

ബാബറി മസ്ജിദ് പൊളിച്ച ദിവസം ലഡു വിളമ്പി ഹിന്ദു ഹെല്‍പ്പ് ലൈന്റെ പ്രകോപനം ; വിമര്‍ശനം രൂക്ഷം

ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഗൗരവകരമായ വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചിരിക്കുകയാണ് .

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ വര്‍ഗീയ നിറം നല്‍കി പ്രകോപന നീക്കം നടത്തി ഹിന്ദു ഹെല്‍പ്പ് ലൈന്‍ .സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഹെല്‍പ്പ്‌ലൈന്റെ ആഘോഷം വലിയ വിവാദമായിരിക്കുകയാണ് .ഹിന്ദുക്കളെ സഹായിക്കാനെന്ന പേരില്‍ തുടങ്ങിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഗൗരവകരമായ വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചിരിക്കുകയാണ് .

കേരളത്തിന്റെ പല ഭാഗത്തും ഹിന്ദു ഹെല്‍പ്പ്‌ലൈന്റെ നേതൃത്വത്തില്‍ ലഡ്ഡു വിതരണം നടത്തി. ബാബ്‌റി മസ്ജിദ് പൊളിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് ഇവര്‍ മധുരപലഹാര വിതരണം നടത്തിയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഫെയ്‌സ്ബുക്കിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ബാബ്‌റി മസ്ജിദ് മാത്രമല്ല കാശിയിലെയും മധുരയിലെയും പള്ളികള്‍ പൊളിക്കുമെന്നുള്ള ഭീഷണി മുഴക്കുകയും അത് എത്രയും പെട്ടെന്ന് സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.